KeralaLatest NewsNews

തൂക്കിക്കൊല്ലാൻ വിധിക്കുന്നതിലും നല്ലത് ജീവപര്യന്തമാണ്: കോടതി വിധിയെ സ്വാഗതം ചെയ്ത് വാവ സുരേഷ്

കൊല്ലം : ഉത്ര വധക്കേസിൽ കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി പാമ്പുപിടിത്തക്കാരനും കേസിലെ സാക്ഷികളിലൊരാളുമായ വാവ സുരേഷ്. ടീം വര്‍ക്കിന്‍റെ വിജയമാണ് ഈ വിധിയെന്നും വാവ സുരേഷ് പറഞ്ഞു. തൂക്കിക്കൊല്ലാൻ വിധിക്കുന്നതിലും നല്ലത് ജീവപര്യന്തമാണ്. മിക്കവാറും സൂരജിന് ശിഷ്ടകാലം മുഴുവൻ ജയിലില്‍ കിടക്കേണ്ടി വരും. ഈ വിധി തന്നെയാണ് നല്ലതെന്നും വാവ സുരേഷ് വ്യക്തമാക്കി.

‘അണലിയുടെ കടിയേറ്റെന്ന് കേട്ടപ്പോൾ തന്നെ എനിക്ക് സംശയം ഉണ്ടായിരുന്നു. സൂരജിനെ കടിക്കാതെ, ഉത്രയെ മാത്രം പാമ്പ് കടിച്ചു എന്ന് കേട്ടപ്പോൾ ഇത് കൊലപാതക ശ്രമമാണെന്ന് എനിക്ക് മനസ്സിലായി. എന്നാൽ, ഉത്രയുടെ കുടുംബം ഇപ്പോള്‍ ഈ വിധിയിൽ തൃപ്തരല്ല. പക്ഷേ, പിന്നീട് അവർക്ക് വിധിയുടെ ഗുണം മനസ്സിലാകും. ഈ വിധി മറ്റുള്ളവർക്കും ഒരു പാഠമാകട്ടെ’- സുരേഷ് പറഞ്ഞു.

Read Also  :  മുഖക്കുരുവിന് കാരണമാകുന്ന ശീലങ്ങൾ ഇവയാണ്!

ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിലെ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് എന്ന് വിലയിരുത്തപ്പെട്ട ഉത്ര വധക്കേസിൽ പ്രതിയായ അടൂർ സ്വദേശി സൂരജിന് കോടതി ഇരട്ട ജീവപര്യന്തമാണ് ശിക്ഷയായി വിധിച്ചത്. ഉത്രയെ മൂർഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ്, ഉത്രയെ അണലിയെ ഉപയോഗിച്ച് നേരത്തെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് ജീവപര്യന്തം തടവ്, വിഷവസ്തു ഉപയോഗിച്ചതിന് പത്ത് വർഷം തടവ്, തെളിവ് നശിപ്പിച്ചത് ഏഴ് വർഷം.. എന്നിങ്ങനെ നാല് ശിക്ഷകൾ ആണ് കോടതി വിധിച്ചത്. ജീവപര്യന്തം തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെങ്കിലും പത്തും, ഏഴും ആകെ 17 തടവുശിക്ഷ സൂരജ് ആദ്യം അനുഭവിക്കണം. ഇതിനുശേഷമായിരിക്കും ജീവപര്യന്തം തടവുശിക്ഷ ആരംഭിക്കുകയെന്ന് വിധിയിൽ കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button