Latest NewsIndia

കോൺഗ്രസിനെ വൻ പ്രതിസന്ധിയിലാക്കി ശിവകുമാറിന്റെ അഴിമതികള്‍ ചര്‍ച്ചചെയ്യുന്ന സ്വന്തം നേതാക്കളുടെ ദൃശ്യം പുറത്ത്‌

തനിക്കെതിരായ നേതാക്കളുടെ മദ്യപാന പരാമര്‍ശം നിഷേധിക്കുന്നില്ലെന്നും എന്നാല്‍, യാതൊരുവിധ സാമ്പത്തിക ഇടപാടുകളിലും താന്‍ പങ്കാളിയല്ലെന്നും ഡി.കെ. ശിവകുമാര്‍

ബംഗളുരു: കര്‍ണാടകയില്‍ പാര്‍ട്ടി അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന്റെ അഴിമതി ചര്‍ച്ച ചെയ്യുന്ന നേതാക്കളുടെ ദൃശ്യം പുറത്തുവന്നതോടെ കോണ്‍ഗ്രസ്‌ പ്രതിരോധത്തില്‍. ബി.ജെ.പി. നേതാവ്‌ അമിത്‌ മാളവ്യ ട്വിറ്ററിലൂടെയാണ് ഈ ദൃശ്യം പങ്കുവച്ചത്‌. കോണ്‍ഗ്രസ്‌ നേതാവും മുന്‍ എം.പിയുമായ വി.എസ്‌. ഉഗ്രപ്പ, പാര്‍ട്ടി മീഡിയ കോ-ഓര്‍ഡിനേറ്റര്‍ എം.എ. സലിം എന്നിവരാണു വാര്‍ത്താസമ്മേളനത്തിനിടെ ക്യാമറക്കുരുക്കില്‍പ്പെട്ടത്‌.

ശിവകുമാറും അടുത്ത അനുയായിയും ഉള്‍പ്പെട്ട 50-100 കോടി രൂപയുടെ ഇടപാടിനെക്കുറിച്ചാണ്‌ വാര്‍ത്താസമ്മേളനത്തിനു മുമ്പ് ഇരുവരും ചര്‍ച്ചചെയ്‌തത്‌. ഇവര്‍ക്കുവേണ്ടി ആറു മുതല്‍ 12 ശതമാനംവരെ അഡ്‌ജസ്‌റ്റ്‌മെന്റ്‌ വേണമെന്നു നേതാക്കള്‍ പറയുന്നതു ക്യാമറയില്‍ പതിഞ്ഞു.
ശിവകുമാര്‍ മദ്യപാനിയാണെന്ന്‌ ഉഗ്രപ്പയും സലിമും പറയുന്നതും ദൃശ്യത്തിലുണ്ട്‌. തനിക്കെതിരായ നേതാക്കളുടെ മദ്യപാന പരാമര്‍ശം നിഷേധിക്കുന്നില്ലെന്നും എന്നാല്‍, യാതൊരുവിധ സാമ്പത്തിക ഇടപാടുകളിലും താന്‍ പങ്കാളിയല്ലെന്നും ഡി.കെ. ശിവകുമാര്‍ പ്രതികരിച്ചു.

അവര്‍ തനിക്കെതിരേ മോശം പരാമര്‍ശനം നടത്തുന്നത്‌ ദൃശ്യത്തിലുണ്ട്‌. അതു താന്‍ നിഷേധിക്കുന്നില്ല. എന്നാല്‍, ഏതെങ്കിലും സാമ്പത്തിക ഇടപാടില്‍ കമ്മിഷന്‍ വാങ്ങിയിട്ടില്ലെന്നു ശിവകുമാര്‍ പ്രതികരിച്ചു. അതേസമയം, കഴിഞ്ഞ ജെ.ഡി.എസ്‌- കോണ്‍ഗ്രസ്‌ മന്ത്രിസഭയില്‍ ജലസേചന മന്ത്രിയായിരിക്കെ ഡി.കെ. ശിവകുമാറിനെതിരേ ഉയര്‍ന്ന അഴിമതി ആരോപണം സംബന്ധിച്ചാണു നേതാക്കളുടെ പരാമര്‍ശമെന്നാണു സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button