Latest NewsNewsInternational

നഗരത്തിൽ അമ്പും വില്ലുമായി നടന്ന് നിരവധിപേരെ എയ്തു വീഴ്‌ത്തി: 34 മിനിറ്റ് നീണ്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് 5 പേര്‍

ഇസ്ലാമതത്തിലേക്ക് മതം മാറിയ ഒരു നോര്‍വീജിയന്‍ പൗരനാണ് അക്രമി എന്നാണു ടി വി 2 ചാനലിന്റെ റിപ്പോര്‍ട്ട്

ഓസ്ലോ: അമ്പും വില്ലുമായി നഗരത്തിൽ യുവാവിന്റെ ആക്രമണം. നോര്‍വേയിലെ കോംഗ്സ്ബെര്‍ഗ് നഗരത്തിലായിരുന്നു അക്രമിയുടെ പരാക്രമം. 34 മിനിറ്റ് നീണ്ടു നിന്ന ആക്രമണത്തിൽ 5 പേര്‍കൊല്ലപ്പെട്ടു.

തെരുവുകളിൽ കാണുന്നവരെ എയ്തു വീഴ്ത്തിയ അക്രമിയെ അവസാനം പൊലീസ് അറസ്റ്റ് ചെയ്തു. ഇസ്ലാമതത്തിലേക്ക് മതം മാറിയ ഒരു നോര്‍വീജിയന്‍ പൗരനാണ് അക്രമി എന്നാണു ടി വി 2 ചാനലിന്റെ റിപ്പോര്‍ട്ട്. ഇയാളുടെ പുറകില്‍ തീവ്രവാദ സംഘടനകള്‍ ഏതെങ്കിലുമുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

read also: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട: അഞ്ച് യാത്രക്കാരില്‍ നിന്നായി അഞ്ചര കിലോഗ്രാം സ്വര്‍ണം പിടികൂടി

അക്രമസംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും അഞ്ചു പേർ കൊല്ലപ്പെടുകയും ചെയ്തു എന്നാണു പൊലീസ് സ്ഥിരീകരണം. വൈകിട്ട് 6: 15 ഓടെ പട്ടണത്തിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിലേക്ക് അമ്ബെയ്യാന്‍ എത്തിയപ്പോഴാണ് ഇയാളെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button