Latest NewsInternational

ബംഗ്ലാദേശിൽ ന്യൂനപക്ഷ ഹിന്ദുക്കൾക്കെതിരെ അക്രമ പരമ്പര: ദുർഗാ പൂജ അലങ്കോലമാക്കി വിഗ്രഹങ്ങൾ തകർത്തു, നിരവധി മരണം

വര്‍ഗീയ സംഘര്‍ഷമുണ്ടായ സംഭവത്തില്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ധാക്ക : ബംഗ്ലാദേശില്‍ ദുര്‍ഗാ പൂജ നടത്തിയ ഹിന്ദു ന്യൂനപക്ഷത്തിന് നേരെ വ്യാപക അക്രമം. . അക്രമ സംഭവങ്ങളില്‍ കുറഞ്ഞത് മൂന്ന് പേര്‍ കൊല്ലപ്പെട്ടതായും നിരവധി ആളുകൾക്ക് പരിക്കേറ്റതായും ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമകാരികള്‍ ദുര്‍ഗാപൂജ പന്തലുകള്‍ നശിപ്പിക്കുകയും, പൂജാ വിഗ്രഹങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. അക്രമം നടന്ന പ്രദേശങ്ങളില്‍ അര്‍ദ്ധസൈനിക വിഭാഗത്തെ സര്‍ക്കാര്‍ വിന്യസിച്ചിട്ടുണ്ട്

കോമില ടൗണിലെ നനുവാര്‍ ദിഗി തടാകത്തിനടുത്തുള്ള ദുര്‍ഗാപൂജ പന്തലില്‍ ഖുര്‍ആന്‍ അപമാനിക്കപ്പെട്ടുവെന്ന വ്യാജ പ്രചരണമുണ്ടായതിന് പിന്നാലെയാണ് വ്യാപക അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഇതിന് പിന്നാലെ ചന്ദ്പൂരിലെ ഹാജിഗഞ്ച്, ചട്ടോഗ്രാമിലെ ബന്‍ഷ്ഖലി, കോക്സ് ബസാറിന്റെ പെകുവാ എന്നിവിടങ്ങളിലേക്ക് അക്രമസംഭവങ്ങള്‍ പടര്‍ന്നു. വര്‍ഗീയ സംഘര്‍ഷം മറ്റ് പൂജാ പന്തലുകളിലേക്ക് വ്യാപിച്ചതോടെ പൊലീസ് രംഗത്തിറങ്ങുകയും അക്രമകാരകള്‍ക്കെതിരെ കണ്ണീര്‍ വാതക ഷെല്ലുകളും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിക്കുകയും ചെയ്തു.

സംഭവസ്ഥലത്ത് റാപ്പിഡ് ആക്ഷന്‍ ബറ്റാലിയന്‍ (ആര്‍എബി) ഉള്‍പ്പെടെയുള്ള റിസര്‍വ് സേനയെ വിന്യസിച്ചിട്ടുണ്ട്. ബംഗ്ലാദേശിന്റെ ചരിത്രത്തിലെ അപകീര്‍ത്തികരമായ ദിവസമാണെന്നും, കഴിഞ്ഞ 24 മണിക്കൂറിനിടെ സംഭവിച്ച കാര്യങ്ങള്‍ ട്വീറ്റിലൂടെ വെളിപ്പെടുത്താനാവുന്നതിലും വലുതാണെന്നും ബംഗ്ലാദേശ് ഹിന്ദു യൂണിറ്റി കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. വര്‍ഗീയ സംഘര്‍ഷമുണ്ടായ സംഭവത്തില്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ജനങ്ങള്‍ സംയമനം പാലിക്കണമെന്നും നിയമം കയ്യിലെടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും സംസ്ഥാന മതകാര്യ മന്ത്രി എംഡി ഫരീദുല്‍ ഹഖ് ഖാന്‍ അഭ്യര്‍ത്ഥിച്ചു. മതസൗഹാര്‍ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള വ്യാജപ്രചരണം നടത്തി അക്രമ സംഭവത്തിന് ഉത്തരവാദികളായവര്‍ ആരായാലും അവരെ നിയമപ്രകാരം ശിക്ഷിക്കുകയും ഉചിതമായ ശിക്ഷ നല്‍കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ ന്യൂനപക്ഷ സമുദായ അംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രീന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button