Latest NewsIndia

ബിജെപിക്കെതിരെ പിടിച്ചു നിൽക്കാൻ രാമക്ഷേത്രത്തിനു തറക്കല്ലിട്ടത് കോണ്‍ഗ്രസെന്ന അവകാശവാദവുമായി പത്രപരസ്യം

രാമക്ഷേത്ര നിർമ്മാണം പുരോഗമിക്കെ കോൺഗ്രസിന് പിടിവള്ളിയാകാനായി രാമഭക്തരെയും ഹിന്ദുക്കളെയും കയ്യിലെടുക്കാനുള്ള തന്ത്രമാണിതെന്നാണ് വിലയിരുത്തൽ.

ന്യൂഡല്‍ഹി : ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അടിപതറിയ കോൺഗ്രസിന് പിടിച്ചുനില്‍ക്കാന്‍ വീണ്ടും രാമരാജ്യം കാർഡ്. ബാബ്രി മസ്ജിദ് രാജീവ് ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം രാമഭക്തര്‍ക്കായി തുറന്നുകൊടുത്തു എന്നാണ് ദൈനിക് ഭാസ്കാര്‍ ദിനപത്രത്തില്‍ കോണ്‍ഗ്രസ് നല്‍കിയിരിക്കുന്ന പരസ്യത്തിലെ വാചകം. അയോധ്യയില്‍ രാമക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തിയതും കോണ്‍ഗ്രസ് ആണെന്നും പരസ്യത്തില്‍ ഉണ്ട്. കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥിന്റെ പേരിലുള്ള പരസ്യം ഒന്നാംപേജിലാണ് നല്‍കിയിരിക്കുന്നത്.

യു.പി തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോണ്‍ഗ്രസ് ഈ തന്ത്രം പയറ്റുന്നത്. രാമക്ഷേത്ര നിർമ്മാണം പുരോഗമിക്കെ കോൺഗ്രസിന് പിടിവള്ളിയാകാനായി രാമഭക്തരെയും ഹിന്ദുക്കളെയും കയ്യിലെടുക്കാനുള്ള തന്ത്രമാണിതെന്നാണ് വിലയിരുത്തൽ. നേരത്തെ ഉത്തർ പ്രദേശിൽ അപ്രസക്തമായ പാർട്ടി കർഷകസമരവും ബിജെപിക്കെതിരെ പയറ്റിയിരുന്നു. ഇതിനൊപ്പമാണ് രാമഭക്തിയുമായി ഇപ്പോൾ പാർട്ടി രംഗത്തെത്തിയിരിക്കുന്നത്.

രാമരാജ്യം എന്ന സങ്കല്‍പ്പം സാക്ഷാത്കരിച്ചത് കോണ്‍ഗ്രസാണെന്നാണ് ദൈനിക് ഭാസ്കര്‍ ദിനപത്രത്തില്‍ പാര്‍ട്ടി നല്‍കിയിരിക്കുന്ന ഫുള്‍ പേജ് പരസ്യം. 1986ല്‍ രാജീവ് ഗാന്ധിയുടെ നിര്‍ബന്ധപ്രകാരം അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ബഹാദൂര്‍ സിങ് രാമജന്മഭൂമി രാമഭക്തര്‍ക്കായി തുറന്നു കൊടുത്തെന്നും പരസ്യത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button