ThiruvananthapuramLatest NewsKeralaNattuvarthaNews

വിമാനത്താവളം അദാനി ഗ്രൂപ്പിന് നൽകിയതിൽ പൂർണ തൃപ്തി: വികസനം വരട്ടെ അതിലാർക്കാണ് സുഖമില്ലായ്മയെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയ നടപടിയിൽ പൂർണ്ണ തൃപ്തിയുണ്ടെന്ന് സുരേഷ് ഗോപി എംപി. വിറ്റുതുലച്ചു എന്നെല്ലാം വിമർശിക്കുന്നവർക്ക് പറയാമെന്നും വിമർശിക്കുന്നവർക്കൊന്നും ജനങ്ങളുടെ യാത്രാ ക്ലേശം പരിഹരിക്കാൻ സാധിച്ചില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ മുന്നോട്ടുപോകുകയാണെങ്കിൽ ഇപ്പോൾ ഉയരുന്ന വിമർശനങ്ങളെല്ലാം കത്തിനശിച്ചുകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും കാലമായിട്ടും ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാൻ ആർക്കും സാധിച്ചില്ലെന്നും ഇനി ഇത് സാധിക്കുമോയെന്ന് നോക്കാമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

ജയിൽ ഭക്ഷണം വേണ്ട: ആര്യൻ ഖാന് ഭക്ഷണം വാങ്ങാന്‍ ജയിലിലേക്ക് മണിഓര്‍ഡര്‍ അയച്ച് ഷാറുഖും കുടുംബവും

‘വിമർശിക്കുന്നവർക്ക് വിമാനത്താവളം വിറ്റു തുലച്ചെന്ന് പറയാം. എന്നാൽ സത്യാവസ്ഥ അതല്ല. ഇപ്പോൾ പുതിയ സംവിധാനം വന്നിരിക്കുന്നു. നടത്തിപ്പ് ചുമതല മാത്രമാണ് അദാനി ഗ്രൂപ്പിന് കൈമാറിയിരിക്കുന്നത്. ഇന്ത്യയിലെ തന്നെ രണ്ടാമത്തെ വിമാനത്താവളമായ ഇവിടെ ജനങ്ങൾക്ക് ഉപകാരപ്രദമായ മാറ്റങ്ങൾ കൊണ്ടുവരണം. വികസനം വരട്ടെ, അതിലാർക്കാണ് സുഖമില്ലായ്മ? മുംബൈ, ഡൽഹി എന്നീ വിമാനത്താവളങ്ങൾ സ്വീകരിക്കുന്നതുപോലെ ഇവിടെയും യാത്രക്കാരെ സ്വീകരിക്കണം.’ സുരേഷ് ഗോപി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button