USALatest NewsNewsInternational

നിയന്ത്രണങ്ങളിൽ ഇളവ്: രണ്ടു ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ച വിദേശ പൗരന്മാർക്ക് പ്രവേശിക്കാൻ അനുമതി നൽകി അമേരിക്ക

വാഷിംഗ്ടൺ: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് അമേരിക്ക. വിദേശ യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങളിലാണ് അമേരിക്ക ഇളവ് വരുത്തിയത്.

Read Also: അമ്മയും ഭാര്യയും തമ്മിൽ തർക്കം:മാനസിക സമ്മർദ്ദം സഹിക്കാതെ യുവാവ് ജീവനൊടുക്കി,വിഷമത്തെ തുടർന്ന് ഭാര്യയും ആത്മഹത്യ ചെയ്തു

നവംബർ എട്ട് മുതൽ രണ്ട് ഡോസ് വാക്സിനെടുത്ത യാത്രക്കാർക്ക് രാജ്യത്ത് പ്രവേശനം അനുവദിക്കും. വൈറ്റ് ഹൗസാണ് ഇക്കാര്യം അറിയിച്ചത്. യാത്ര ചെയ്യുന്നതിന് മൂന്ന് ദിവസത്തിന് മുൻപ് കോവിഡ് പരിശോധന നടത്തണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.

കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് 2020 മാർച്ചിലാണ് അമേരിക്ക വിദേശ യാത്രക്കാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. ഇന്ത്യ, ബ്രസീൽ, ചൈന, ബ്രിട്ടൻ, കാനഡ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങൾക്കെല്ലാം അമേരിക്ക വിലക്കേർപ്പെടുത്തിയിരുന്നു. കർശനമായ നിയന്ത്രണങ്ങൾ അമേരിക്കയുടെ സമ്പദ് വ്യവസ്ഥയെ പോലും ബാധിച്ചിരുന്നു.

Read Also: മുഹമ്മദ് റിയാസിന് പിന്തുണയുമായി സിപിഎം:ശുപാര്‍ശ ഇല്ലാതെ കാര്യങ്ങള്‍ നടക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് വിജയരാഘവന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button