AlappuzhaKeralaLatest NewsNews

400 കോടിയുടെപദ്ധതി, 2021ആകുമ്പോൾ ആലപ്പുഴ പുതിയൊരു പട്ടണം: തോമസ് ഐസക്കിന്റെ പോസ്റ്റ് കുത്തിപ്പൊക്കി സന്ദീപ് വാചസ്പതി

ഒന്നര കിലോമീറ്റര്‍ നീളത്തില്‍ ഇന്നത്തെ പ്രൈവറ്റ് ബസ് സ്റ്റാന്റ് വരെ ഫ്ലൈ ഓവറും ഉണ്ടാകും

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്തമഴയിൽ പല ജില്ലകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. പലയിടത്തും ഉരുൾപൊട്ടി. ഡാമുകളുടെ ഷട്ടർ ഉയർത്തിയ സാഹചര്യത്തിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട് അധികൃതർ. ഈ സാഹചര്യത്തിൽ ഇടതു സർക്കാരിനെതിരെ പരിഹാസവുമായി ബിജെപി നേതാവ് സന്ദീപ് വാചസ്പതി. 2021 ആവുമ്പോള്‍ ആലപ്പുഴ പുതിയൊരു പട്ടണമാകും എന്ന തോമസ് ഐസക്കിന്റെ അഞ്ചു വര്ഷം മുൻപുള്ള പോസ്റ്റ് ചൂണ്ടികാണിച്ചു കൊണ്ടാണ് സന്ദീപിന്റെ പരിഹാസം.

‘2021 ആവുമ്പോള്‍ ആലപ്പുഴ പുതിയൊരു പട്ടണമാകും. പൈതൃക നഗരം: കനാലുകള്‍ വൃത്തിയാക്കി കനാല്‍ക്കരകളില്‍ രണ്ട് ഡസന്‍ മ്യൂസിയങ്ങള്‍ /കാഴ്ചകള്‍ ഒരുങ്ങും. കടല്‍പ്പാലം അടക്കം നവീകരിക്കും’- എന്നിങ്ങനെയുള്ള പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത് സോഷ്യൽ മീഡിയയിൽ മാത്രമായി ചുരങ്ങിയതിനെ ചൂടികാണിക്കുന്നയാണ് സന്ദീപ്.

read also: പ്രധാനമന്ത്രിയും യോഗി ആദിത്യനാഥും അമിത്ഷായും അടക്കമുള്ളവരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു : പ്രതി അറസ്റ്റിൽ

അഞ്ചു വര്ഷം മുൻപ് തോമസ് ഐസക് പങ്കുവച്ച പോസ്റ്റ് ഇങ്ങനെ..

2021 ആവുമ്പോള്‍ ആലപ്പുഴ പുതിയൊരു പട്ടണമാകും. പൈതൃക നഗരം: കനാലുകള്‍ വൃത്തിയാക്കി കനാല്‍ക്കരകളില്‍ രണ്ട് ഡസന്‍ മ്യൂസിയങ്ങള്‍ /കാഴ്ചകള്‍ ഒരുങ്ങും. കടല്‍പ്പാലം അടക്കം നവീകരിക്കും . ടൌണ്‍ ഇംപ്രൂവ്മെന്‍റ് പ്രോഗ്രാമിന്‍റെ ഭാഗമായി ജംഗ്ഷനുകള്‍ വിപുലീകൃതമാകും. റോഡുകള്‍ നന്നാവും . പാലങ്ങള്‍ പുതുക്കി പണിതിരിക്കും. ബീച്ചിലൂടെയുള്ള പടിഞ്ഞാറന്‍ ബൈപാസുകള്‍ മാത്രമല്ല പള്ളാത്തുരുത്തിയില്‍ നിന്നാരംഭിച്ച് പുന്നമട വഴി പാതിരപ്പള്ളി നാഷണല്‍ ഹൈവേയില്‍ ചേരുന്ന കിഴക്കന്‍ ബൈപാസ് കൂടി പൂര്‍ത്തിയാകും . കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു.

ഇനി പലയിടത്തും പൈപ്പുകള്‍ മാറ്റിയിടണം. ജനറല്‍ ആശുപത്രി , ഇ എസ് ഐ ആശുപത്രി എന്നിവ നവീകരിചിരിക്കും. സ്റ്റേഡിയം നിര്‍മ്മാണ പൂര്‍ത്തീകരണം , സാംസ്കാരിക സമുച്ചയം, ഇന്‍ഡോര്‍ സ്റ്റേഡിയം ,അറവുശാല, സ്റ്റെപ്പെജ് തുടങ്ങിയവ മറ്റു പ്രവര്‍ത്തികള്‍.
ഇവയില്‍ ഏറ്റവും വലുത് മൊബിലിറ്റി ഹബ് ആണ്. കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റ് , വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട്‌ ജട്ടി, ടാക്സി , ഓട്ടോ സ്റ്റാന്റ് തുടങ്ങിയവയെല്ലാം അടങ്ങുന്ന ഒരു സമുച്ചയം ആണിത്. റയില്‍വേ സ്റ്റെഷനുമായി തുടര്‍ച്ചയായ ബസ് സര്‍വീസ് കണക്ഷനും ഉണ്ടാകും .

മൊബിലിറ്റി ഹബ്ബിലേക്ക് ഉള്ള റോഡ്‌ ഗതാഗതം സുഗമമാക്കാന്‍ അവിടെ നിന്ന് ഒന്നര കിലോമീറ്റര്‍ നീളത്തില്‍ ഇന്നത്തെ പ്രൈവറ്റ് ബസ് സ്റ്റാന്റ് വരെ ഫ്ലൈ ഓവറും ഉണ്ടാകും. 400 കോടി രൂപയാണ് കിഫ്ബിയില്‍ നിന്ന് ഇതിനായി മാറ്റിവച്ചിട്ടുള്ളത്. ഇതിന്‍റെ പ്രാഥമീക രൂപ കല്‍പ്പന സില്‍ക്ക് നാലുമാസം മുന്‍പ് പൂര്‍ത്തിയാക്കിയിരുന്നു . പിന്നെ ഒന്നും നീങ്ങിയില്ല .

കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ ജി സുധാകരനും ഞാനും കൂടി വിളിച്ച അവലോകന യോഗത്തില്‍ ഇന്‍കലിനെ ഇതിന്‍റെ നിര്‍വഹണത്തില്‍ പങ്കാളിയാക്കാന്‍ തീരുമാനിച്ചു. ഒരാഴ്ചക്കുള്ളില്‍ നിലവിലുള്ള പ്ലാനിന്റെ പുനരവലോകനം നടത്തി ഡി പി ആര്‍ തയ്യാറാക്കുന്നതിലേക്ക് നീങ്ങാന്‍ ആണ് തീരുമാനം . ഡിസംബറില്‍ എങ്കിലും കിഫ്ബിക്ക് സമര്‍പ്പിച്ച് നടപ്പ് ധനകാര്യ വര്‍ഷത്തില്‍ പദ്ധതി ടെണ്ടര്‍ ചെയ്യുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത് . അതെ ആലപ്പുഴ മാറാന്‍ പോകുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button