Latest NewsSaudi ArabiaNewsInternationalGulf

കോവിഡ് വ്യാപനം: സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 58 പുതിയ കേസുകൾ

റിയാദ്: ശനിയാഴ്ച്ച സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത് 45 പുതിയ കേസുകൾ. 41 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് ഇന്ന് കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്. തുടർച്ചയായ മൂന്നാം ദിവസമാണ് സൗദിയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 50 ൽ താഴെ റിപ്പോർട്ട് ചെയ്യുന്നത്.

Read Also: കർഷക സമരത്തിൽ കൊല്ലപ്പെട്ട ലഖ്ബീർ സിംഗിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്: സംഭവ സ്ഥലം പോലീസിന്റെ നിയന്ത്രണത്തിൽ

5,47,890 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,36,900 പേർ രോഗമുക്തി നേടി. 8,760 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 110 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

Read Also: താന്‍ മുഴുവൻ സമയ നേതാവ്: പാര്‍ട്ടിക്ക് ആവശ്യം ഐക്യം, സ്വയം ആത്മനിയന്ത്രണവും അച്ചടക്കവും ആവശ്യം- സോണിയ ഗാന്ധി

shortlink

Related Articles

Post Your Comments

Related Articles


Back to top button