KeralaLatest NewsNews

ശബരിമല ഉള്‍പ്പെടുന്ന വനമേഖലകളില്‍ അപകടങ്ങള്‍ ഉണ്ടാകും : തീര്‍ത്ഥാടനം അനുവദിക്കില്ലെന്ന് കളക്ടര്‍

പമ്പ: സംസ്ഥാനത്ത് കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ശബരിമല ഉള്‍പ്പെടുന്ന വനമേഖലകളില്‍ അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് തിങ്കളാഴ്ച ശബരിമല തുലാ മാസ പൂജാ തീര്‍ത്ഥാടനത്തിന് അനുവാദമില്ലെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. രണ്ടു ദിവസമായി പത്തനംതിട്ട ജില്ലയില്‍ ശക്തമായി മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, വനമേഖലകളിലെ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ദുരന്ത സാധ്യതകള്‍ കണക്കിലെടുത്താണ് ശബരിമല തീര്‍ത്ഥാടകര്‍ക്ക് ജില്ലാ ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയത്.

Read Also : തൃപ്തി ദേശായിയുടെയും മനീതി സംഘത്തിന്റെയും ശബരിമലയിലേയ്ക്കുള്ള വരവിനുപിന്നിലും ഇതേ സംഘം: കെ. സുരേന്ദ്രന്‍

നിലവില്‍ ശബരിമലയില്‍ ഉള്ള ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, തൊഴിലാളികള്‍, കോവിഡ് 19 ദുരന്ത നിവാരണം എന്നിവയുമായി ബന്ധപ്പെട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് ഈ നിരോധനം ബാധകമല്ല. ശബരിമലയിലേക്കുള്ള ഭക്ഷണ സാധനങ്ങള്‍ കൊണ്ട് പോകുന്ന വാഹനങ്ങള്‍ക്കും ഈ നിരോധനം ബാധകമല്ലെന്ന് കളക്ടര്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button