News

നഗരസഭയിലെ അഴിമതി ബാധയെ ഒഴിപ്പിക്കാൻ കൗൺസിലർമാരുടെ ഹോമം: മതേതര സ്വഭാവം തകർക്കാനുള്ള നീക്കമെന്ന് ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയെ പിടികൂടിയിരിക്കുന്ന അഴിമതി ബാധയെ ഒഴിപ്പിക്കാൻ എന്ന പേരിൽ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നടത്തിയ ഹോമത്തിനെതിരെ വിമർശനവുമായി മേയര്‍ ആര്യ രാജേന്ദ്രന്‍. കൗണ്‍സിലര്‍മാരുടെ ഈ പ്രവര്‍ത്തി കേരളത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളേയും കേരളത്തിന്റെ മതേതര സ്വഭാവത്തേയും അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ ഇടപെടലാണെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു. ഇത്തരം പ്രവണതകള്‍ പ്രത്യേക ലക്ഷ്യത്തോടെ കേരളത്തെ വര്‍ഗീയ കലാപത്തിന്റെ വേദിയാക്കുന്നതിന് വേണ്ടിയാണെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ആര്യ രാജേന്ദ്രന്റെ പ്രതികരണം.

Read Also  :   20 വയസ്സുള്ള സഹോദരപുത്രിയുടെ മരണവാർത്ത പങ്കുവച്ച് നടി വനിത

കുറിപ്പിന്റെ പൂർണരൂപം :

നഗരസഭയുടെ മതേതര സ്വഭാവം തകർക്കാനുള്ള നീക്കം തിരിച്ചറിയുക.
തിരുവനന്തപുരം നഗരസഭ ഒരു മതേതര സ്ഥാപനമാണ്. കേരളത്തിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളും എന്നപോലെ തിരുവനന്തപുരം നഗരസഭയും ഒരു മതേതര സ്ഥാപനമാണ്. അവിടെ എല്ലാ ജാതിമത വിഭാഗങ്ങൾക്കും ഒരേതരം പരിഗണനയാണ് നൽകുന്നത്.

തിരുവനന്തപുരം നഗരസഭയിൽ തിരഞ്ഞെടുക്കപ്പെട്ട ഉത്തരവാദപ്പെട്ട കൗൺസിലർമാർ നടത്തിയ ഹോമം കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളെയും കേരളത്തിന്റെ മതേതര സ്വഭാവത്തെയും അട്ടിമറിക്കുന്നതിനുവേണ്ടി ബോധപൂർവ്വം നടത്തിയ ഇടപെടലാണ്. ഇത്തരം പ്രവണതകൾ വെച്ചു പുലർത്തുന്നത് ചില പ്രത്യേക ലക്ഷ്യത്തോടു കൂടി കേരളത്തെ വർഗ്ഗീയ കലാപത്തിന്‍റെ വേദിയാക്കുന്നതിന് കൂടി വേണ്ടിയാണ്.

Read Also  :  കൊച്ചി മയക്കുമരുന്ന് കേസ്, പ്രതികളില്‍ നിന്ന് നിര്‍ണായക വിവരം : കോടികള്‍ ഇറക്കിയവരെ തേടി അന്വേഷണ സംഘം

നാളിതുവരെയും കേരളത്തിലെ ഒരു സർക്കാർ സ്ഥാപനത്തിലും നടക്കാത്ത തരത്തിലാണ് തിരുവനന്തപുരം നഗരസഭയിലെ ഉത്തരവാദപ്പെട്ട കൗൺസിലർമാരുടെ നേതൃത്വത്തിൽ തന്നെ ഒരു പ്രത്യേക മതാചാരത്തിന്‍റെ ഭാഗമായുള്ള ഹോമം നടത്തിയതെന്നുള്ളത് എത്രമാത്രം ദുഷ്ടലാക്കോടുകൂടിയാണ് ഇത്തരം ആൾക്കാർ പ്രവർത്തിക്കുന്നത് എന്നുള്ളതിന്‍റെ ദൃഷ്ടാന്തമാണ്. ഇത്തരം പ്രവണതകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർ , മാറി നിൽക്കണമെന്നും കേരളത്തിന്‍റെ മതേതര സ്വഭാവം സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഇടപെടണമെന്നും അഭ്യർത്ഥിക്കുന്നു. കേരളത്തിന്‍റെ പ്രത്യേകിച്ച് തിരുവനന്തപുരം നഗരസഭയുടെ മതേതരപാരമ്പര്യം തകർക്കാനുള്ള ഏത് നീക്കത്തെയും ജനങ്ങളെ അണിനിരത്തി പരാജയപ്പെടുത്തുകയും ചെയ്യും.

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button