Latest NewsNewsInternational

പെണ്‍കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം നല്‍കണം : താലിബാന് തുറന്ന കത്തെഴുതി മലാല യൂസഫ്‌സായി

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികളോടും സ്ത്രീകളോടും താലിബാന്‍ പുലര്‍ത്തി വരുന്ന നയങ്ങള്‍ക്കെതിരെ പരസ്യമായി രംഗത്ത് വന്ന് നൊബേല്‍ ജേതാവ് മലാല യൂസഫ്‌സായി . പെണ്‍കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം നല്‍കണമെന്ന് ആവശ്യപ്പെട്ട് താലിബാന് തുറന്ന കത്തെഴുതി മലാല . അഫ്ഗാനിന്റെ ഭരണം പിടിച്ച താലിബാന്‍ സെക്കണ്ടറി വിദ്യാഭ്യാസം പെണ്‍കുട്ടികള്‍ക്ക് നിഷേധിക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണ് മലാലയുടെ കത്ത്. കഴിഞ്ഞ ആഗസ്റ്റ് 15നാണ് താലിബാന്‍ അഫ്ഗാന്റെ ഭരണം പിടിച്ചത്. അമേരിക്കന്‍ സൈന്യം രാജ്യം വിടുകയും താലിബാന്‍ ഭരണം പിടിക്കുകയും ചെയ്തതോടെ നിരവധി പേര്‍ അഫ്ഗാനില്‍ നിന്ന് പലായനം ചെയ്തിരുന്നു.

Read Also : സുധീരനൊക്കെ വലിയ വലിയ ആളുകള്‍, എന്നാല്‍ അദ്ദേഹത്തെ എടുത്തു ചുമലില്‍ വെച്ച്‌ നടക്കാന്‍ കഴിയില്ല: പരിഹാസവുമായി സുധാകരന്‍

അഫ്ഗാനില്‍ പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുകയാണ് താലിബാന്‍. പെണ്‍കുട്ടികള്‍ക്ക് സെക്കണ്ടറി വിദ്യാഭ്യാസം നിലവില്‍ താലിബാന്‍ ഭരണകൂടം നല്‍കുന്നില്ല. ഇക്കാര്യമാണ് മലാലയും അഫ്ഗാനിലെ വനിതാ അവകാശ പ്രവര്‍ത്തരും അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. സുരക്ഷ ഉറപ്പാക്കിയ ശേഷം പെണ്‍കുട്ടികള്‍ക്ക് സ്‌കൂളിലെത്താന്‍ സൗകര്യം ഒരുക്കുമെന്നായിരുന്നു താലിബാന്റെ പ്രഖ്യാപനം. എന്നാല്‍ ഇതുവരെ അതിന് സാധിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button