Latest NewsNewsIndia

2022 നിയമസഭാ തെരഞ്ഞെടുപ്പ്: ഉത്തര്‍പ്രദേശില്‍ 40 ശതമാനം സീറ്റുകളില്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുമെന്ന് പ്രിയങ്ക

സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന പ്രിയങ്ക ഗാന്ധി കുറച്ചു മാസമായി സംസ്ഥാനത്തെ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്നുണ്ട്

ഉത്തര്‍പ്രദേശ്: 2022 നിയമസഭാ തെരഞ്ഞെടുപ്പില്‍ യുപിയില്‍ 40 ശതമാനം സീറ്റുകളില്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. 40 ശതമാനം സീറ്റുകളില്‍ പാര്‍ട്ടിക്കായി വനിതാ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നതിലൂടെ വെറുപ്പിന്റെ രാഷ്ട്രീയത്തിന് സ്ത്രീകള്‍ അന്ത്യം കാണുമെന്ന് പ്രിയങ്ക പറഞ്ഞു.

Read Also : മംഗളൂരുവില്‍ ശിവക്ഷേത്രത്തിന് നേരെ അക്രമം: ക്ഷേത്ര കവാടവും വിഗ്രഹങ്ങളും തകര്‍ത്തു, കവര്‍ച്ചാ ശ്രമമെന്ന് പൊലീസ്

2022ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കത്തിനായി പ്രിയങ്ക ഗാന്ധി ലഖ്നൗവിലാണ്. ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കേന്ദ്രമന്ത്രിയുടെ മകന്‍ കര്‍ഷകരെ കാറിടിച്ചു കൊന്ന സംഭവത്തില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ടുണ്ടായ അറസ്റ്റിന് പിന്നാലെ 58 മണിക്കൂര്‍ നീണ്ട തടവിനുശേഷമാണ് പ്രിയങ്ക പുറത്തിറങ്ങി ലഖിംപൂര്‍ ഖേരിയിലെത്തിയത്.

സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന പ്രിയങ്ക ഗാന്ധി കുറച്ചു മാസമായി സംസ്ഥാനത്തെ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്നുണ്ട്. 2017ല്‍ സമാജ് വാദി പാര്‍ട്ടിയുമായി സഖ്യത്തിലായിരുന്ന കോണ്‍ഗ്രസ് സംസ്ഥാനത്ത് ഏഴ് സീറ്റു മാത്രമാണ് നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button