ThiruvananthapuramKeralaLatest News

‘പാവങ്ങള്‍ക്ക് വീട് വയ്ക്കാന്‍ നല്‍കിയ കോടികളും തിരുവനന്തപുരം കോര്‍പറേഷന്‍ മുക്കി’- മേയർക്കെതിരെ വീണ്ടും ഗുരുതര ആരോപണം

ബിജെപി കൗൺസിലർ കരമന അജിത്തിന്റെ പോസ്റ്റിലാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

തിരുവനന്തപുരം: കെട്ടിട നികുതി വെട്ടിപ്പിന്റെ അലയൊലികൾ ഒടുങ്ങുന്നതിന് മുന്നേ തിരുവനന്തപുരം കോർപ്പറേഷനും മേയർക്കുമെതിരെ അടുത്ത വിവാദവും അരങ്ങേറിയിരിക്കുകയാണ്. പാവപ്പെട്ടവർക്കായുള്ള ഭവന നിർമ്മാണ പദ്ധതിയിലും അഴിമതി നടത്തിയെന്നാണ് കൗൺസിലർമാരുടെ ആരോപണം. ബിജെപി കൗൺസിലർ കരമന അജിത്തിന്റെ പോസ്റ്റിലാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:

നിലവിലെ മേയറോ ? മുൻ മേയറോ? ജനങ്ങൾക്ക് സത്യം അറിയണം പറഞ്ഞേ തീരൂ !!!
പാവങ്ങള്‍ക്ക് വീട് വയ്ക്കാന്‍ നല്‍കിയ 8 കോടി രൂപയും തിരുവനന്തപുരം കോര്‍പറേഷന്‍ മുക്കി.
EMS ഭവന പദ്ധതി പ്രകാരം വീടില്ലാത്ത പാവങ്ങള്‍ക്ക് വീട് വച്ച് നല്‍കാന്‍ 2011 ജനുവരിയില്‍ 8 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരം കോര്‍പറേഷന് നല്‍കി.

ആ തുക മുഴുവനും പാളയത്തുള്ള ജില്ലാ സഹകരണ ബാങ്കില്‍ നിക്ഷേപിച്ചിരുന്നു.
ഇതു വരെ എല്ലാം ഓക്കെയാണ്. ഇനിയങ്ങോട്ട് ശ്രദ്ധിച്ച് വായിക്കണം.
ആ തുക ഇപ്പോള്‍ ബാങ്കില്‍ ഇല്ല എന്നാണ് വിവരാവകാശ രേഖ കാണിക്കുന്നത്.
ആ തുക ഉപയോഗിച്ച് സ്ഥലം വാങ്ങിയതിന്‍റെയോ ആര്‍ക്കെങ്കിലും വീട് വച്ച് നല്‍കിയതിന്‍റെയോ രേഖകളുമില്ല.
പിന്നെ ആ തുക എവിടെ പോയി ???

ആര് ആ തുക എടുത്തു ???
പാവങ്ങള്‍ക്ക് തല ചായയക്കാന്‍ ഒരിടത്തിന് വേണ്ടി വരുന്ന തുക ഒരു രൂപയില്ലാതെ ഒന്നാകെ വിഴുങ്ങിയത് നിലവിലെ മേയറാണോ അതോ മുന്‍ മേയറാണോ ???
ജനങ്ങള്‍ക്ക് സത്യം അറിയണം…. പറഞ്ഞേ തീരൂ….

shortlink

Related Articles

Post Your Comments

Related Articles


Back to top button