Latest NewsNewsIndia

എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണം: രാജ്യത്തെ വ്യോമയാന മേഖലയ്ക്ക് പുതിയ ഊര്‍ജം നല്‍കുമെന്ന് പ്രധാനമന്ത്രി

ലക്‌നൗ: എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണം രാജ്യത്തെ വ്യോമയാന മേഖലയ്ക്ക് പുതിയ ഊര്‍ജം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യോമയാന മേഖല പ്രൊഫഷനല്‍ ആയി മുന്നോട്ടുപോവണം എന്നുള്ളതുകൊണ്ടാണ്, സര്‍ക്കാര്‍ സ്വകാര്യവത്കരണ തീരുമാനം കൈക്കൊണ്ടത്. സൗകര്യത്തിനും സുരക്ഷയ്ക്കും മുന്‍ഗണന നല്‍കാണ് തീരുമാനമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉത്തര്‍പ്രദേശിലെ കുശിനഗര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

Read Also  :  പൊതുസ്ഥലത്തെ അശ്ലീല പ്രവർത്തികൾക്ക് കർശന നടപടി: 100,000 ദിർഹം പിഴയും തടവും ശിക്ഷ

മഹാപരിനിര്‍വാണത്തിന്  മുമ്പായി ഗൗതമ ബുദ്ധന്റെ അവസാന വിശ്രമ കേന്ദ്രമായിരുന്നു കുശിനഗര്‍. ഇത് ഇപ്പോള്‍ പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രമാണ്. ലോകമെങ്ങുമുള്ള ബുദ്ധമത കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് തീര്‍ഥാടന സര്‍ക്യൂട്ട് തുടങ്ങുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമാണ്, പുതിയ വിമാനത്താവളം.തീര്‍ഥാടനവും ടൂറിസവും വളരുന്നതിന് പുതിയ വിമാനത്താവളം ഉപകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതിലൂടെ സാമ്പത്തിക രംഗത്തിന് പുതിയ ഉണര്‍വു ലഭിക്കും. പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാവുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കുശിനഗര്‍ കൂടാതെ എട്ട് പുതിയ വിമാനത്താവളങ്ങള്‍ കൂടി ഉത്തര്‍പ്രദേശില്‍ വൈകാതെ യാഥാര്‍ത്ഥ്യമാക്കുമെന്നും മോദി കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button