ThiruvananthapuramPathanamthittaKottayamIdukkiKeralaNattuvarthaLatest NewsNews

ഇന്നും നാളെയും അതിശക്തമായ മഴയില്ല: വ്യാഴാഴ്ച എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ഓറഞ്ച് അലേര്‍ട്ട് ഇല്ല

ഓറഞ്ച് അലേര്‍ട്ട് മൂന്ന് ജില്ലകളില്‍ മാത്രമാക്കി ചുരുക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് ശക്തമായ മഴ പ്രഖ്യാപിച്ചിരുന്ന 11 ജില്ലകളിലെ ഓറഞ്ച് അലേര്‍ട്ട് മൂന്ന് ജില്ലകളില്‍ മാത്രമാക്കി ചുരുക്കി.

Read Also : തേനും നാരങ്ങ നീരും വെറും വയറ്റിൽ കഴിച്ചാൽ ഗുണങ്ങളേറെ!

കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മാത്രമാണ് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. അതേസമയം ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 12 ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലേര്‍ട്ടും പിന്‍വലിച്ചിട്ടുണ്ട്. നാളെ ഒരു ജില്ലയിലും ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button