Latest NewsNewsLife StyleFood & CookeryHealth & Fitness

മൈഗ്രെയ്ൻ അകറ്റാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഇവയാണ്

പലരേയും അലട്ടുന്ന പ്രശ്നമാണ് മൈഗ്രെയ്ൻ. അസഹനീയമായ വേദന ദൈനംദിന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു. ആരോഗ്യകരമായ ഭക്ഷണമാണ് മൈഗ്രെയ്നിനുള്ള പ്രധാന പരിഹാരം. ഉള്ളില്‍ രക്തം തുടിക്കുന്ന രീതിയില്‍ ഒരു വശത്ത് മാത്രമുണ്ടാകുന്ന അസഹനീയമായ വേദനയായിരിക്കും ഇത്. വെളിച്ചം കാണുമ്പോള്‍ തോന്നുന്ന ബുദ്ധിമുട്ട്, ഛര്‍ദ്ദി എന്നിവയാണ് സാധാരണ അനുഭവപ്പെടുന്ന ലക്ഷണങ്ങള്‍. മൈഗ്രെയ്ൻ പ്രശ്നമുള്ളവർ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

ഹെർബൽ ടീ

ഹെർബൽ ടീകൾ ആരോ​ഗ്യത്തിന് പൊതുവേ നല്ലതാണ്. ദഹന പ്രശ്നങ്ങൾ അകറ്റാനും തലവേദന കുറയ്ക്കാനും ഇത് മികച്ചൊരു പരിഹാരമാണ്. വ്യത്യസ്ത തരം ഹെർബൽ ടീകൾ രുചികരമായത് മാത്രമല്ല, ധാരാളം ഗുണങ്ങൾ ഉള്ളതുമാണ്. ഉദാഹരണത്തിന്, ഇഞ്ചി ചായ തലവേദന ശമിപ്പിക്കാൻ സഹായിക്കും.

തെെര്

ദഹന പ്രശ്നങ്ങൾ മൂലവും പലപ്പോഴും മൈഗ്രെയ്ൻ ഉണ്ടാകാം. അത്തരം സന്ദർഭങ്ങളിൽ, തൈര് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും നിർജ്ജലീകരണം നിയന്ത്രിക്കുകയും ചെയ്യുന്നതിൽ സഹായിക്കുന്നു.

Read Also  :   സംസ്ഥാനത്ത് കനത്ത മഴ ആരംഭിച്ചു, അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ തീവ്ര മഴയ്ക്ക് സാദ്ധ്യത : അതീവ ജാഗ്രതാ നിര്‍ദ്ദേശം

മത്സ്യം

കടലിലെ മത്സ്യങ്ങളിൽ പ്രത്യേകിച്ച് ഒമേഗ 3 ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. മത്സ്യങ്ങളിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനും നല്ല കൊഴുപ്പും മൈഗ്രെയ്ൻ അകറ്റാൻ സഹായിക്കും.

പഴങ്ങളും പച്ചക്കറികളും.

പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുന്നത് ശരീരത്തിന് എല്ലാ പ്രധാന പോഷകങ്ങളും ലഭിക്കാൻ സഹായിക്കുന്നു. രോ​ഗപ്രതിരോധ സംവിധാന മെച്ചപ്പെടുത്താനും ഇവയ്ക്ക് സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button