KozhikodeNattuvarthaLatest NewsKeralaNewsCrime

വളര്‍ത്തുനായയെ ഇടിച്ചിട്ട് ഓട്ടോ കയറ്റിയിറക്കി കൊന്നു: പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു.

കോഴിക്കോട്: വളര്‍ത്തുനായയെ ഇടിച്ചിട്ട് ഓട്ടോ കയറ്റിയിറക്കി കൊന്ന സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പറയഞ്ചേരി സ്വദേശി സന്തോഷ് കുമാറാണ് അറസ്റ്റിലായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. സന്തോഷ് കുമാറിനെതിരെ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു.

Read Also : പൊന്നാനിയില്‍ നടുക്കടലില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് ഒരാഴ്ച: ഒരാളുടെ മൃതദേഹം കണ്ടെത്തി

ഒക്ടോബര്‍ മൂന്നിനായിരുന്നു സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത്. പറയഞ്ചേരി ചേവങ്ങോട്ട് കുന്ന് റോഡിലൂടെ പോവുകയായിരുന്ന ജാക്കി എന്ന വളര്‍ത്തുനായയെയാണ് സന്തോഷ് ഇടിച്ചിട്ട് ഓട്ടോ കയറ്റിയിറക്കിയത്. ഗുരുതരമായി പരിക്കേറ്റ നായ ചത്തിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ സംസ്‌കരിച്ച നായയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി. അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button