KeralaLatest NewsNews

പ്രകൃതി ദുരന്തത്തിൽ പോലും രാഷ്ട്രീയം കലർത്തുന്നു: പ്രതിപക്ഷ നേതാവിന്റെ നിലപാട് പദവിക്ക് ചേർന്നതല്ലെന്ന് വിജയരാഘവൻ

കഴിഞ്ഞ കുറച്ച് നാളുകളായി എന്ത് പ്രശ്‌നമുണ്ടായാലും മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന ശൈലിയാണ് പ്രതിപക്ഷ നേതാവ് കൈക്കൊള്ളുന്നത്

തിരുവനന്തപുരം : കനത്ത മഴയെ തുടർന്നുണ്ടായ ദുരിതബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം വൈകിയെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആരോപണത്തിനെതിരെ സിപിഎം ആക്ടിങ് സെക്രട്ടറി  എ.വിജയരാഘവൻ. പ്രകൃതി ദുരന്തത്തില്‍ പോലും രാഷ്ട്രീയം കലര്‍ത്തുകയാണ് വി ഡി സതീശനെന്നും ഈ നിലപാട് അദ്ദേഹത്തിന്റെ പദവിക്ക് ചേര്‍ന്നതല്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

‘പ്രതിപക്ഷ നേതാവ് പറഞ്ഞത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ്. രക്ഷാപ്രവർത്തനത്തിന് മന്ത്രിമാർ നേരിട്ട് നേതൃത്വം നൽകി. അവിടെങ്ങും പ്രതിപക്ഷ നേതാവിനെ കണ്ടില്ല. കഴിഞ്ഞ കുറച്ച് നാളുകളായി എന്ത് പ്രശ്‌നമുണ്ടായാലും മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന ശൈലിയാണ് പ്രതിപക്ഷ നേതാവ് കൈക്കൊള്ളുന്നത്. രാഷ്ട്രീയമായി നേരിടാന്‍ കഴിയാത്തത് കൊണ്ടാണ് ഈ അധഃപതനം. മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ മാത്രം സമയം ചിലവഴിക്കുന്ന വി ഡി സതീശന്‍ നരേന്ദ്ര മോദിക്ക് ഗുഡ് സര്‍ട്ടിഫക്കറ്റ് നല്‍കുകയാണ്. ഉരുള്‍പൊട്ടലിന്റെ സമയവും സ്ഥലവും മുന്‍കൂട്ടി പറയാനുള്ള സാങ്കേതിക വിദ്യ വി ഡി സതീശന്റെ പക്കലുണ്ടോ’യെന്നും അദ്ദേഹം ചോദിച്ചു.

Read Also  :  റോഡിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ല, കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്ത് പൊതുമരാമത്ത് വകുപ്പ്

സംസ്ഥാനത്ത് മഴക്കെടുതി മുന്നറിയിപ്പുകള്‍ വൈകിയെന്ന് സതീശന്‍ ആരോപിച്ചിരുന്നു. മുന്നറിയിപ്പ് സംവിധാനം മെച്ചപ്പെടുത്തണമെന്ന് സർക്കാരിനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതായി സതീശന്‍ പറഞ്ഞു വിമര്‍ശിച്ചാല്‍ രാജ്യദ്രോഹിയെന്ന് പറയുന്ന മോദിയുടെ നിലപാടാണ് മുഖ്യമന്ത്രിയുടേതെന്നും സതീശൻ കുറ്റപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button