Latest NewsKeralaIndiaNews

ഇന്ത്യയിലെ ചെറുകിട സംരംഭകരെ സഹായിക്കാനായി ബിസിനസ് ലോണുമായി ഫേസ്ബുക്ക്: ഈട് ഇല്ലാതെ 50 ലക്ഷം വരെ വായ്പ

കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള സംരംഭങ്ങൾക്ക് ഈ പദ്ധതിയിൽ അപേക്ഷിക്കാം

ഡൽഹി: ഇന്ത്യയിലെ ചെറുകിട സംരംഭകരെ സഹായിക്കുന്നതിനുള്ള വായ്പാ പദ്ധതിയുമായി ഫേസ്ബുക്ക്. ഈടൊന്നും ആവശ്യമില്ലാതെ 50 ലക്ഷം രൂപ വരെയാണ് ഫേസ്ബുക്ക് ബിസിനസ് ലോണായി നൽകുന്നത്. ഫേസ്ബുക്കിലോ കമ്പനിയുടെ ഉടമസ്ഥതയിലുള്ള മറ്റ് പ്ലാറ്റ്‌ഫോമുകളിലോ 180 ദിവസമെങ്കിലും പരസ്യം ചെയ്തിട്ടുള്ള ബിസിനസുകൾക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. ലോണിന് പ്രോസസിങ് ഫീ ഈടാക്കുന്നില്ലെന്നും, അപേക്ഷയും രേഖകളും പരിശോധിച്ച് ലോൺ അപ്രുവൽ ആയാൽ മൂന്നു ദിവസത്തിനകം തുക നൽകുമെന്നും ഫേസ്ബുക്ക് വ്യക്തമാക്കി.

ചെറുകിട സംരംഭങ്ങൾക്ക് വായ്പ നൽകുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമായ ‘ഇൻഡിഫൈ’യുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വ്യാവസായിക ആവശ്യങ്ങൾക്ക് രണ്ട് ലക്ഷം മുതൽ 50 ലക്ഷം രൂപ വരെ, 17 മുതൽ 20 ശതമാനം വരെ വാർഷിക പലിശനിരക്കിലാണ് ലോൺ അനുവദിക്കുന്നത്. വനിതകൾ നടത്തുന്ന സംരംഭങ്ങൾക്ക് പലിശനിരക്കിൽ നേരിയ ഇളവുകൾ ഉണ്ടാകും.

സംസ്ഥാനത്ത് ശക്തമായ കാറ്റിനും തീവ്ര മഴയ്ക്കും സാദ്ധ്യത,വിനാശകാരിയായ മിന്നലുണ്ടാകും:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള സംരംഭങ്ങൾക്ക് ഈ പദ്ധതിയിൽ അപേക്ഷിക്കാം. അപേക്ഷ ലഭിച്ച് ഒരു ദിവസത്തിനുള്ളിൽ ലോൺ അപ്രുവ് ചെയ്യുകയോ നിരസിക്കുകയോ ചെയ്തുകൊണ്ടുള്ള അറിയിപ്പ് ലഭിക്കും. ഇതിൽ നിന്നും തങ്ങൾ പണമൊന്നും ഈടാക്കുന്നില്ലെന്നും ലോൺ നൽകാനും നിരസിക്കാനുമുള്ള തീരുമാനങ്ങൾ ഇൻഡിഫൈയുടേതായിരിക്കുമെന്നും ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button