ThiruvananthapuramNattuvarthaLatest NewsKeralaNewsIndia

ജനങ്ങൾ അരവയറുമായി ലോക്ഡൗൺ കാലം തള്ളി നീക്കിയപ്പോൾ പി​ണ​റാ​യി സ​ര്‍​ക്കാ​ർ സത്യപ്രതിജ്ഞക്ക്​ പൊടിച്ചത് 87.63 ലക്ഷം

തിരുവനന്തപുരം: ജനങ്ങൾ അരവയറുമായി ലോക്ഡൗൺ കാലം തള്ളി നീക്കിയപ്പോൾ പി​ണ​റാ​യി സ​ര്‍​ക്കാ​ർ സത്യപ്രതിജ്ഞക്ക്​ പൊടിച്ചത് 87.63 ലക്ഷം രൂപയെന്ന് റിപ്പോർട്ട്‌. കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ല്‍ മേ​യ്​ 20 ന് നടന്ന സ​ത്യ​പ്ര​തി​ജ്ഞയ്ക്കെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നെങ്കിലും അതിനെയെല്ലാം സർക്കാർ തള്ളിക്കളയുകയായിരുന്നു.

Also Read:ടി20 ലോകകപ്പ്: ഇന്ത്യയെ പിടിച്ചുകെട്ടാൻ എതിരാളികൾ വിയർക്കുമെന്ന് സ്റ്റീവ് സ്മിത്ത്

അ​ഞ്ഞൂ​റിൽ താഴെ മാത്രം പ​​ങ്കാ​ളി​ത്തം ഉണ്ടായിട്ടും ഇത്രത്തോളം തുക ചിലവായതിൽ വലിയ വിമർശനങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. തു​ക അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​ല്‍​നി​ന്നാണ് ഇതിന്റെ കൃത്യമായ കണക്കുകൾ പുറത്തു വന്നത്. അ​തേ​സ​മ​യം ഒ​ന്നാം പി​ണ​റാ​യി സ​ര്‍​ക്കാ​റി​ന്റെ സ​ത്യ​പ്ര​തി​ജ്ഞ​ച​ട​ങ്ങി​ന്​​ സെ​ന്‍​ട്ര​ല്‍ സ്​​റ്റേ​ഡി​യ​ത്തി​ല്‍​ വേ​ദി​യൊ​രു​ക്കി​യ​തി​ന്​ ചെ​ല​വാ​യ​ത്​ 30.86 ല​ക്ഷം രൂ​പ മാ​ത്ര​മാ​യി​രു​ന്നു. അ​ന്ന്​ ആ​യി​ര​ങ്ങ​ളാ​ണ്​ പ​ങ്കെടു​ത്ത​ത്.

എ​യ​ര്‍ ക​ണ്ടീ​ഷ​ന്‍, വ​ലി​യ എ​ല്‍.​ഇ.​ഡി വാ​ള്‍, ആ​ഡം​ബ​ര ക​സേ​ര​ക​ള്‍, വി​ല​യേ​റി​യ പു​ഷ്​​പ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ​യു​ള്ള പ​ന്ത​ലും സ്​​റ്റേ​ജു​മാ​ണ്​ ച​ട​ങ്ങി​നാ​യി ഒ​രു​ക്കി​യ​ത്. സ​ത്യ​പ്ര​തി​ജ്ഞ​ക്കു​ശേ​ഷം കു​റ​ച്ചു​നാ​ള്‍ ഈ ​പ​ന്ത​ല്‍ വാ​ക്​​സി​നേ​ഷ​ന്‍ കേ​ന്ദ്ര​മാ​യും പ്ര​വ​ര്‍​ത്തി​ച്ചിരുന്നു.

ജനങ്ങൾ കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ സർക്കാർ ഇത്തരമൊരു ധൂർത്തിലേക്ക് നീങ്ങിയതിനെ വിമർശനാത്മകമായാണ് പലരും വിലയിരുത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button