ThiruvananthapuramLatest NewsKeralaNattuvarthaNews

കൗൺസിൽ യോഗത്തിലെ ബിജെപി പ്രതിഷേധം: പ്രതിപക്ഷത്തിന്റെ ലക്ഷ്യം രാഷ്ട്രീയമാണെന്ന് ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: നഗരസഭ കൗൺസിൽ യോഗത്തിലെ ബിജെപി പ്രതിഷേധത്തിനെതിരെ മേയർ ആര്യ രാജേന്ദ്രൻ. പ്രതിപക്ഷത്തിന്റെ ലക്ഷ്യം രാഷ്ട്രീയമാണെന്നും ക്രമക്കേടിൽ ഭരണസമിതിയാണ് നിയമ നടപടികളിലേക്ക് കടന്നതെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു. ഭരണത്തെ തകർക്കുന്ന ഇടപെടലാണ് പ്രതിപക്ഷം നടത്തുന്നതെന്നും മേയർ കുറ്റപ്പെടുത്തി.

പ്രതിപക്ഷം നടത്തുന്നത് ജനങ്ങളെ പരിഭ്രാന്തരാക്കുന്ന വ്യാജ പ്രചരണങ്ങളാണെന്നും കൗൺസിൽ യോഗം തടസപ്പെടുത്തുന്നതിന് വ്യക്തമായ ഗൂഢാലോചനയിലൂടെയുള്ള ശ്രമം ഉണ്ടായതായും ആര്യ പറഞ്ഞു. ജീവനക്കാരുടെ പോരായ്മകൾ ഭരണ സമിതി തന്നെയാണ് കണ്ടെത്തിയതെന്നും പ്രതിഷേധക്കാർ പറഞ്ഞ നല്ല നിർദ്ദേശങ്ങൾ അംഗീകരിച്ചതായും ആര്യ രാജേന്ദ്രൻ കൂട്ടിച്ചേർത്തു.

കുഞ്ഞിനെ തട്ടിയെടുത്ത് ദത്ത് നല്‍കിയ സംഭവം, സിപിഎമ്മിന്റെ പങ്ക് തെളിഞ്ഞതില്‍ കേരളത്തിന് നാണക്കേട് : സന്ദീപ് വചസ്പതി

അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട് ഇടതുപക്ഷം അംഗീകരിക്കില്ലെന്നും മേൽനോട്ടവീഴ്ച്ച വരുത്തിയെന്ന ആരോപണം നേരിടുന്ന നേമം സൂപ്രണ്ട് അറസ്റ്റ് ചെയ്യപ്പെടേണ്ടതാണെന്നും മേയർ പറഞ്ഞു. ഈ മാസം അവസാനത്തോടെ കുടിശ്ശിക ലിസ്റ്റ് പ്രസിദ്ധീകരിക്കും. നവംമ്പർ പകുതിയോടെ അദാലത്ത് സംഘടിപ്പിക്കുമെന്നും കുടിശ്ശിക നിവാരണത്തിനുള്ള നടപടികൾ ആരംഭിച്ചതായും ആര്യ രാജേന്ദ്രൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button