Jobs & VacanciesLatest NewsNewsCareerEducation & Career

കേന്ദ്ര സര്‍വീസില്‍ 3261 ഒഴിവ്: ഓൺലൈനായി അപേക്ഷിക്കാം

കേന്ദ്ര സർവീസിൽ വിവിധ തസ്‌തികകളിലെ 3261 ഒഴിവുകളിലേക്ക് സ്‌റ്റാഫ് സെലക്‌ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാരിന് കീഴിലെ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഓഫീസുകളിലുമാകും നിയമനം. ഒക്ടോബർ 25 വരെ വരെ ഓൺലൈനായി അപേക്ഷിക്കാം. ബിരുദം/ പ്ലസ് ടു /എസ്‌എസ്‌എൽസി ജയിച്ചവർക്കാണ് അവസരം. കേരളവും ലക്ഷദ്വീപും ഉൾപ്പെടുന്ന കർണാടക കേരള റീജിയണിൽ 117 ഒഴിവുണ്ട്. തസ്തിക, യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ലഭിക്കും.

Read Also  :  ‘ബലാത്സംഗഭീഷണി വ്യാജം, പെണ്‍കുട്ടി എന്നെ കണ്ടിട്ട് പോലുമില്ല’: മന്ത്രി ശിവന്‍കുട്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫ് കെ.എം അരുൺ

ഓരോ തലത്തിലെയും നിശ്ചിത യോഗ്യതകൂടി പരിഗണിച്ചാണ് അപേക്ഷ അയക്കേണ്ടത്. 2022 ജനുവരിയിലോ ഫെബ്രുവരിയിലോ പരീക്ഷ നടക്കും. കര്‍ണാടക/കേരള റീജിയണില്‍ ഉള്‍പ്പെടുന്ന കേരളത്തില്‍ ഏഴ് പരീക്ഷാകേന്ദ്രങ്ങളാണുള്ളത്. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയായിരിക്കും. പരീക്ഷാസമയം ഒരു മണിക്കൂര്‍. ജനറല്‍ ഇന്റലിജന്‍സ്, ജനറല്‍ അവയര്‍നസ്, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റിയൂഡ്, ഇംഗ്ലീഷ് ഭാഷ എന്നീ നാല് വിഷയങ്ങളില്‍നിന്ന് 25 വീതം ചോദ്യങ്ങളുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമർപ്പിക്കാനും www.ssc.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button