Latest NewsIndia

ക്യാപ്റ്റന് പണികൊടുക്കാനിറങ്ങി വെട്ടിലായി കോൺഗ്രസ്: പാകിസ്ഥാനി വനിതയുമൊത്തുള്ള സോണിയ ഗാന്ധിയുടെ ചിത്രം പുറത്തു വിട്ടു

ഇവരെ കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് ജനങ്ങൾക്ക് മുന്നിൽ വെക്കണമെന്നും ക്യാപ്റ്റൻ ആവശ്യപ്പെട്ടു.

ന്യൂഡൽഹി: ക്യാപ്റ്റൻ അമരീന്ദർ സിംഗിനു പാകിസ്ഥാൻ വനിതയുമായുള്ള ബന്ധം അന്വേഷിക്കാനൊരുങ്ങിയ പഞ്ചാബ് കോൺഗ്രസ് പുലിവാല് പിടിച്ചു. ക്യാപ്റ്റനുമായി സൗഹൃദമുള്ള പാക്കിസ്ഥാൻ മാധ്യമ സുഹൃത്ത് അരൂസ ആലം രാജ്യത്തെ കുപ്രസിദ്ധ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പഞ്ചാബ് ആഭ്യന്തര മന്ത്രി സുഖ്ജീന്ദർ രൺധാവയുടെ പ്രസ്താവനയ്ക്ക് മണിക്കൂറുകൾക്ക് ശേഷം, മുൻ പഞ്ചാബ് മുഖ്യമന്ത്രി ചില കാര്യങ്ങൾ പ്രസ്താവനയിലൂടെ പുറത്തു വിട്ടു.

ഇവരുടെ വിസ വിദേശകാര്യ മന്ത്രാലയം 16 വർഷമായി യുപിഎ, എൻഡിഎ സർക്കാരുകൾ അംഗീകരിച്ചത് ഇവർക്ക് മറ്റു ബന്ധങ്ങൾ ഉണ്ടായിട്ടാണോ എന്ന് അമരീന്ദർ ചോദിച്ചു. ഇത് കൂടാതെ അരൂസ ആലവും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഒത്തുള്ള ചിത്രവും പുറത്തു വിട്ടു. ഇതോടെ വെട്ടിലായിരിക്കുകയാണ് പഞ്ചാബ് കോൺഗ്രസ് നേതൃത്വം. രാജ്യസ്നേഹത്തിലും തീവ്രവാദ വിരുദ്ധതയിലും വിട്ടു വീഴ്ച കാണിക്കാത്ത ക്യാപ്റ്റന്റെ ഇമേജ് തകർക്കാനായി ആയിരുന്നു പാകിസ്ഥാൻ വനിതയുമായുള്ള സുഹൃദ്ബന്ധം ചൂണ്ടിക്കാട്ടി പഞ്ചാബ് കോൺഗ്രസ് രംഗത്തെത്തിയത്.

അതേസമയം ക്യാപ്റ്റൻ അമരീന്ദർ സുഖ്ജീന്ദർ രൺധാവയോട് ദേഷ്യം പ്രകടിപ്പിക്കുന്നതിനുപകരം ആദ്യം അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ് ഉണ്ടായത്. അന്വേഷണം നടത്തണമെന്ന് അമരീന്ദർ വെല്ലുവിളിക്കുകയും ചെയ്തു. കൂടാതെ ഇവരെ കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് ജനങ്ങൾക്ക് മുന്നിൽ വെക്കണമെന്നും ക്യാപ്റ്റൻ ആവശ്യപ്പെട്ടു.

തന്റെ മന്ത്രിസഭയിൽ അത്രയും കാലം ഉണ്ടായിട്ടും സുഖ്ജീന്ദർ രൺധാവ എന്തുകൊണ്ടാണ് ഈ പാകിസ്ഥാൻ വനിതയെ കുറിച്ച് അന്വേഷണം ആവശ്യപ്പെടാതിരുന്നതെന്നും ക്യാപ്റ്റൻ ചോദിച്ചു. സംസ്ഥാനത്തു വർധിച്ചു വരുന്ന ആയുധക്കടത്തും മയക്കു മരുന്നും എവിടെ നിന്ന് വരുന്നെന്നു അന്വേഷിച്ചു റിപ്പോർട്ട് പുറത്തു വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button