Latest NewsKeralaNews

എല്ലാ കാര്യത്തിനും അഭിപ്രായം പറയുന്ന സാംസ്കാരിക നായകർ കാഷ്വൽ ലീവിൽ പോയോ?: അനുപമയ്ക്ക് പിന്തുണയുമായി കെ മുരളീധരൻ

തിരുവനന്തപുരം : പേരൂർക്കടയിൽ അമ്മയറിയാതെ നവജാത ശിശുവിനെ കുടുംബം ദത്ത് നൽകിയ സംഭവത്തിൽ പരാതിക്കാരിയായ അനുപമയ്ക്ക് പിന്തുണയുമായി കെ. മുരളീധരൻ. കോൺ​ഗ്രസ് അനുപയ്ക്കൊപ്പമാണെന്നും ഒരമ്മ സ്വന്തം കുഞ്ഞിന് വേണ്ടി തെരുവിലിറങ്ങേണ്ടിവന്നത് മുഖ്യമന്ത്രി പിണറായി വിജയന് നാണക്കേടുണ്ടാക്കുന്ന സംഭവമാണെന്നും മുരളീധരൻ പറഞ്ഞു. മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് മുരളീധരൻ ഇക്കാര്യം പറഞ്ഞത്.

എവിടെ പോയി വനിതാ സംഘടനകൾ, തുല്യതയ്ക്ക് വേണ്ടി പോരാടുന്നവർ എവിടെ പോയി എന്നും മുരളീധരൻ ചോദിച്ചു. എന്തിനും ഏതിനും അഭിപ്രായം പറയുന്ന സാംസ്കാരിക നായകന്മാർ ഉണ്ടല്ലോ, അവരൊക്കെ കാഷ്വൽ ലീവെടുത്ത് പോയോ എന്നും  മുരളീധരൻ പരിഹസിച്ചു.

Read Also  :  അജിത്ത് വിവാഹം വേർപ്പെടുത്തിയത് നിർബന്ധപൂർവ്വം, കുഞ്ഞിനെ നൽകിയത് അനുപമയുടെ അറിവോടെ: അജിത്തിന്റെ ആദ്യഭാര്യ

അതേസമയം, സംഭവത്തിൽ പരാതിക്കാരിയായ അനുപമ സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാര സമരം ആരംഭിച്ചു. ‘കേരളമേ ലജ്ജിക്കുക, അനുപമ അമ്മയാണ്, ഈ അമ്മ പ്രസവിച്ച കുഞ്ഞ് എവിടെ, ആർക്കാണ് വിറ്റത്, ദുരൂഹത അന്വേഷിക്കുക’ എന്ന ബാനറുമായാണ് അനുപമയും ഭർത്താവു ഏകദിന നിരാഹാര സമരത്തിനെത്തിയത്. അമ്മയെന്ന പരിഗണന തനിക്ക് കിട്ടിയില്ലെന്നും നീതി വേണമെന്നും അനുപമ പ്രതികരിച്ചു. ഞങ്ങൾക്ക് പൊലീസിന്റെ ഭാഗത്തുനിന്നും ശിശുക്ഷേമ സമിതിയുടെയും ഭാഗത്തുനിന്നും ഒരു തരത്തിലുമുള്ള സഹായവും കിട്ടിയില്ല. അവർ ചെയ്യേണ്ട ഉത്തരവാദിത്തങ്ങളൊന്നും ചെയ്തിട്ടില്ലെന്നും അനുപമ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button