Latest NewsNewsInternational

ഉത്തര കൊറിയയില്‍ ഭക്ഷ്യക്ഷാമം രൂക്ഷം : യുഎൻ അന്വേഷകൻ

സോള്‍: ഉത്തര കൊറിയയില്‍ ഭക്ഷ്യക്ഷാമം വീണ്ടും രൂക്ഷമാവുന്നു. ജനങ്ങള്‍ക്കുള്ള ഭക്ഷണ ലഭ്യതയേക്കുറിച്ച് നിലവില്‍ ആശങ്കയുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്വേഷകൻ. വടക്കൻ കൊറിയയിൽ കുട്ടികളും പ്രായമായവരും ഭക്ഷ്യക്ഷാമം നേരിടുന്നതായും ടോമസ് ഒജിയ ക്വിന്റാന ജനറൽ അസംബ്ലിയുടെ മനുഷ്യാവകാശ കമ്മിറ്റിയോട് പറഞ്ഞു.

കോവിഡ് തടയുന്നതിനായി രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടച്ചിട്ടത് മൂലമാണ് രാജ്യത്ത് ഭക്ഷ്യക്ഷാമം രൂക്ഷമായത്. കോവിഡ് തടയാൻ സർക്കാർ സ്വീകരിച്ച മറ്റ് കഠിനമായ നടപടികളും ഭക്ഷ്യക്ഷാമം രൂക്ഷമാക്കുന്നതിന് കാരണമായി. രാജ്യത്തേക്ക് പ്രവേശിക്കുന്നവരെയും പുറത്തുപോകാൻ ശ്രമിക്കുന്ന വ്യക്തികളെയും ഇതിന്റെ ഭാഗമായി വെടിവയ്ക്കുകയും ചെയ്തിരുന്നതായി ക്വിന്റാന പറഞ്ഞു.

Read Also  :  തീവ്രത കുറഞ്ഞ പീഡനത്തിനു ശേഷം അന്തംകമ്മി തീയേറ്റേഴ്സിന്റെ പുതിയ ഐറ്റം ‘തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കൽ’: കുറിപ്പ്

ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ രാജ്യത്തെ രാജ്യത്തെ പട്ടിണി തടയാനുള്ള ശ്രമങ്ങളിൽ നടത്തിയെങ്കിലും അതിർത്തി അടച്ചുപൂട്ടൽ ഐക്യരാഷ്ട്ര സഭയുടെയും മറ്റ് അന്താരാഷ്ട്ര നേതാക്കളുടെയും സേവനങ്ങൾ തടഞ്ഞെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് നിലവിൽ ഐക്യരാഷ്ട്രസഭയുടെ ജീവനക്കാരില്ലെന്നും യുഎൻ അന്വേഷകൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button