ThiruvananthapuramKeralaNattuvarthaLatest NewsNews

മാതൃത്വത്തെ പിച്ചി ചീന്തുന്ന പാര്‍ട്ടിയായി സിപിഎം മാറി, സംഭവം ഞെട്ടലുണ്ടാക്കിയെന്ന് രമേശ് ചെന്നിത്തല

അമ്മയില്‍ നിന്ന് കുഞ്ഞിനെ വേര്‍പ്പെടുത്തി നാട് കടത്തുന്ന മനുഷ്യത്വഹീനമായ പ്രവൃത്തികള്‍ക്ക് ഒരു മടിയുമില്ലാത്ത പാര്‍ട്ടിയായി സിപിഎം മാറി

തിരുവനന്തപുരം: അമ്മയില്‍ നിന്ന് കുഞ്ഞിനെ തട്ടിയെടുക്കാന്‍ ഭരിക്കുന്ന പാര്‍ട്ടിയും ഭരണ സംവിധാനങ്ങളും കൂട്ടു നിന്നുവെന്നത് ഞെട്ടലുണ്ടാക്കുന്നുവെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമ്മയില്‍ നിന്ന് കുഞ്ഞിനെ വേര്‍പ്പെടുത്തി നാട് കടത്തുന്ന മനുഷ്യത്വഹീനമായ പ്രവൃത്തികള്‍ക്ക് ഒരു മടിയുമില്ലാത്ത പാര്‍ട്ടിയായി സിപിഎം മാറിയെന്ന് അദ്ദേഹം പറഞ്ഞു.

Read Also : നെടുമങ്ങാട് കോഴി ഫാമില്‍ കഞ്ചാവ് ഒളിപ്പിച്ച കേസില്‍ പ്രതി പിടിയില്‍

മാതൃത്വത്തെ പോലും പിച്ചി ചീന്താന്‍ ഒരു മടിയുമില്ലെന്ന അവസ്ഥയിലെത്തിയിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീ സുരക്ഷയുടെ പേര് പറഞ്ഞ് അധികാരത്തില്‍ വന്ന സര്‍ക്കാര്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന അവസ്ഥയിലെത്തിയിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

അനുപമയോട് സിപിഎമ്മും ശിശുക്ഷേമ സമിതിയും കാട്ടിയത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാരും സിപിഎമ്മും വേട്ടക്കാര്‍ക്ക് ഒപ്പമാണെന്ന് തെളിയിക്കുന്നതാണ് അനുപമയുടെ അനുഭവമെന്നും അദ്ദേഹം പറഞ്ഞു. അമ്മ ഉണ്ടെന്ന് അറിഞ്ഞിട്ടും കുഞ്ഞിനെ ദത്ത് നല്‍കാനുള്ള നടപടിയുമായി ശിശുക്ഷേമ സമിതി മുന്നോട്ട് പോയത് ബോധപൂര്‍വ്വമാണെന്നും ഈ സമിതിയെ പിരിച്ച് വിട്ട് കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button