KeralaLatest NewsNews

അറസ്റ്റിലായ ശേഷം തെളിവുകൾ നശിപ്പിക്കാൻ ആവശ്യപ്പെട്ടു: മോൻസണിനെതിരെ മാനേജർ ജിഷ്ണു

കോടതിയിൽ വെച്ചാണ് മോൻസൺ ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്

കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസിൽ നിർണായക തെളിവായ പെൻഡ്രൈവ് നശിപ്പിച്ചെന്ന് മോൻസൺ മാവുങ്കലിന്റെ മാനേജർ ജിഷ്ണു. തട്ടിപ്പ് കേസിൽ അറസ്റ്റിലായ ശേഷമാണ് മോൻസൺ തെളിവുകൾ നശിപ്പിക്കാൻ ആവശ്യപ്പെട്ടത്. ഇതോടെയാണ് തെളിവുകൾ നശിപ്പിച്ചതെന്നും മാനേജർ പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിനോടാണ് ജിഷ്ണു ഇക്കാര്യം പറഞ്ഞത്.

മോൻസൺ ആവശ്യപ്പെട്ട പ്രകാരം പോക്സോ കേസിലെ പരാതിക്കാരിയെ അടക്കം ചില വ്യക്തികളെ കണ്ടു. കോടതിയിൽ വെച്ചാണ് മോൻസൺ ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്. അറസ്റ്റിലായതിന് ശേഷവും താൻ നിരപരാധിയാണെന്ന് മോൻസൺ തങ്ങളെ വിശ്വസിപ്പിച്ചെന്ന് ജീവനക്കാര്‍ പറയുന്നു. മോൻസണിനെ കുറിച്ചുള്ള പല കാര്യങ്ങളും അന്വേഷണം നടന്നപ്പോഴാണ് തിരിച്ചറിഞ്ഞത്. സത്യം മനസ്സിലായപ്പോൾ ജോലി മതിയാക്കാൻ തീരുമാനിച്ചെന്നും ജീവനക്കാര്‍ വ്യക്തമാക്കി.

Read Also  :  ‘പെലച്ചി’ എന്ന് വിളിച്ചത് സംഘപരിവാർ ആയിരുന്നെങ്കിൽ പിണറായി മുതൽ ബിന്ദു അമ്മിണി വരെ അട്ടഹസിക്കുമായിരുന്നു: കുറിപ്പ്

മോൻസണിന്റെ മേക്കപ്പ് മാൻ ജോഷിക്ക് ഇടപാടുകളെ കുറിച്ച് അറിയാമെന്നും ജീവനക്കാര്‍ പറഞ്ഞു. ജോലി വിടരുതെന്ന് മോൻസണിന്റെ അറസ്റ്റിന് ശേഷം ജോഷി ആവശ്യപ്പെട്ടെന്നും ജീവനക്കാര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button