KannurKeralaNattuvarthaLatest NewsNews

ആകാശ് തില്ലങ്കേരിക്ക് വാഹനാപകടത്തിൽ പരിക്ക്: ഒരാളുടെ നില ഗുരുതരം, മത്സരയോട്ടമെന്ന് സംശയം

കണ്ണൂർ: ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിക്ക് വാഹനാപകടത്തിൽ പരിക്ക്. ആകാശ് തില്ലങ്കേരിയും സുഹൃത്തുക്കളും സഞ്ചരിച്ച കാർ ഇന്നലെ അർദ്ധരാത്രി കൂത്തുപറമ്പ് മെരുവമ്പായിയിൽ വെച്ച് അപകടത്തിൽ പെടുകയായിരുന്നു. നാല് പേർക്ക് പരിക്ക്. ഇതിൽ ഒരാള്ഡ് നില ഗുരുതരമെന്ന് റിപ്പോർട്ട്. കാർ നിയന്ത്രണം വിട്ട് റോഡരികിലെ സിമൻറ് കട്ടയിലിടിച്ച് നിൽക്കുകയായിരുന്നു.

കൂത്തുപറമ്പിൽ നിന്ന് വരുന്ന വഴിയാണ് അപകടം നടന്നത്. ജന്മദിനാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവരെന്നും മത്സയോട്ടത്തിനിടെയാണ് അപ്രതീക്ഷിതമായി അപകടം സംഭവിച്ചതെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഷുബൈബ് വധക്കേസിൽ വിചാരണ നേരിടുന്ന ആകാശ് സ്വർണ്ണക്കടത്ത് ക്വട്ടേഷനിലും ആരോപണ വിധേയനാണ്. സംഭവത്തെക്കുറിച്ച് വിശദ പരിശേധന നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button