KeralaCinemaMollywoodLatest NewsNewsEntertainment

കുട്ടികളെ വഴിതെറ്റിക്കുന്ന ഇത്തരം ചിത്രങ്ങൾ പോസ്റ്റ് ചെയ്യാതിരുന്നൂടെ, റിമയുടെ ചിത്രങ്ങൾക്ക് വിമർശനവുമായി സോഷ്യൽ മീഡിയ

ശ്യാമപ്രസാദിന്‍റെ ‘ഋതു’വിലൂടെ തുടക്കം കുറിച്ച്‌ മലയാള സിനിമയിലെ ശക്തമായ സാന്നിധ്യമായി മാറിയ അഭിനേത്രിയാണ് റിമ കല്ലിങ്കൽ. സ്ക്രീനിലെ നല്ല നടിയെന്നത് പോലെ തന്നെ ജീവിതത്തില്‍ ഉറച്ച നിലപാടുകളുള്ള വ്യക്തിയുമാണ് റിമ. സോഷ്യൽ മീഡിയകളിൽ സജീവമായ താരം തന്റെ ചിത്രങ്ങളും ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ റിമ പങ്കുവെച്ച ചിത്രങ്ങൾക്ക് വിമർശനവുമായി എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. സിഗരറ്റ് വലിക്കുന്ന ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്, ഷാഫി ഷക്കീർ ആണ് താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് വിമർശനവുമായി എത്തുന്നത്.

‘ഒരു ലോഡ് പുച്ഛം,നേരത്തെ അറിയാം വെളിവ് ഇല്ലാത്ത ആളാണ്, കുട്ടികളെ വഴിതെറ്റിക്കുന്ന ഇത്തരം ചിത്രങ്ങൾ പോസ്റ്റ് ചെയ്യാതിരുന്നൂടെ, ഞൻ ജീവിച്ചിരിപ്പുണ്ട് എന്ന് നാട്ടുകാരെ അറിയിക്കുക എന്നത് എന്റെ ഒരു ആവശ്യമാണ്, കോടതി സ്വയം കേസെടുക്കേണ്ട വകുപ്പിൽ പെടുമോ’ എന്നൊക്കെയാണ് വിമർശകർ ചിത്രത്തിന് താഴെ കമന്റായി കുറിക്കുന്നത്.

Also Read:ദുബായ് എക്‌സ്‌പോ സന്ദർശിക്കാൻ ജീവനക്കാർക്ക് 2 ദിവസത്തെ പ്രത്യേക അവധി: തീരുമാനവുമായി പ്രമുഖ കമ്പനി

ക്യാമറയ്ക്കു് മുന്നിലും പിന്നിലും തന്നെ അടയാളപ്പെടുത്താന്‍ കഴിഞ്ഞു എന്നതാണ് റിമ കലിങ്കല്‍ എന്ന നടിയെ തന്റെ സമകാലികരായ അഭിനേത്രികളില്‍ നിന്നും വ്യത്യസ്തയാക്കി നിർത്തുന്നത്. അഭിനേത്രി, നര്‍ത്തകി, നിര്‍മ്മാതാവ് എന്ന നിലകളിലും തന്റെ പേര് അടയാളപ്പെടുത്താന്‍ റിമയ്ക്ക് ആയിട്ടുണ്ട്. ഇതേ ലുക്കിൽ മുൻപ് പോസ്റ്റ് ചെയ്ത ഫോട്ടോഷൂട്ടിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. ‘വൈല്‍ഡ് ജസ്റ്റിസ്’ എന്ന അടികുറിപ്പോടെ വ്യത്യസ്തമായ ചിത്രങ്ങളാണ് റിമ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ദുഃഖത്തിന് അഞ്ച് ഘട്ടങ്ങളുണ്ടെന്നാണ് അവര്‍ പറയുന്നത്’ എന്ന് പറഞ്ഞു തുടങ്ങുന്ന ഫൊട്ടോ സീരീസാണ് റിമ പങ്കുവെച്ചിരിക്കുന്നത്. ഇതില്‍ ‘നിരസിക്കല്‍’, ‘ദേഷ്യം’, ‘വിലപേശല്‍’, ‘വിഷാദം’, ‘അഗീകരിക്കല്‍’, ‘പ്രതികാരം’ തുടങ്ങിയ ക്യാപ്‌ഷനുകളിലാണ് ചിത്രങ്ങള്‍ നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button