NewsLife StyleFood & CookeryHealth & Fitness

കുട്ടികൾക്ക് കൊടുക്കാൻ ഏത്തപ്പഴം കൊണ്ട് കിടിലനൊരു പലഹാരം ഇതാ

കുട്ടികൾക്ക് കൃത്രിമ ബേക്കറി പലഹാരങ്ങൾ ഒഴിവാക്കി വീട്ടിലുണ്ടാക്കുന്ന പലഹാരങ്ങളാണ് ആരോ​ഗ്യത്തിന് മികച്ചത്. ജങ്ക് ഫുഡുകൾ പരമാവധി ഒഴിവാക്കി വീട്ടിൽ തന്നെ രുചികരമായി സ്നാക്സുകൾ തയ്യാറാക്കാവുന്നതാണ്. കുട്ടികൾക്ക് കൊടുക്കാൻ മികച്ചതും ഏറെ പോഷക​ഗുണമുള്ളതുമായ ഒരു പലഹാരം പരിചയപ്പെടാം. ഏത്തപ്പഴവും നെയ്യുമൊക്കെ ചേർത്ത് തയ്യാറാക്കാവുന്ന ഒരു ഹെൽത്തിയായ പലഹാരമാണിത്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ.

വേണ്ട ചേരുവകൾ

നന്നായി പഴുത്തിട്ടില്ലാത്ത നേന്ത്രപ്പഴം 1 എണ്ണം
തേങ്ങ ചിരവിയത് 2 ടേബിൾ സ്‌പൂൺ
നെയ്യ് 1/2 ടേബിൾ സ്പൂൺ
പഞ്ചസാര 2 ടീ സ്പൂൺ

Read Also  : ദിവസവും മല്ലിയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ!

തയാറാക്കുന്ന വിധം

ആദ്യം പഴം വട്ടത്തിൽ ചെറിയ കഷ്ണങ്ങളായി മുറിക്കുക. ചുവടു കട്ടിയുള്ള പാത്രത്തിൽ നെയ്യൊഴിച്ചു ചൂടായ ശേഷം പഴം ചേർത്ത് പൊരിച്ചെടുക്കുക. മൊരിഞ്ഞു വരുമ്പോൾ തേങ്ങ ചിരവിയതും പഞ്ചസാരയും ചേർത്ത് ഇളക്കി വാങ്ങി വയ്ക്കാം. അൽപമൊന്ന് തണുത്ത ശേഷം കുട്ടികൾക്ക് കൊടുക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button