Latest NewsKeralaNews

ഒന്നാം പിണറായി സര്‍ക്കാരിന്റെ കെട്ടിനിന്ന അഴുക്ക്ചാല്‍ പൊട്ടി ഒലിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്

വളരെ കര്‍ശനമായി പാലിക്കേണ്ട ജെ.ജെ.ആക്ട് ഉള്‍പ്പെടെ ദത്തെടുക്കാനുള്ള മുഴുവന്‍ നടപടി ക്രമങ്ങളും അട്ടിമറിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കെട്ടി നിന്ന അഴുക്കുചാല്‍ പൊട്ടി ഒലിക്കുന്ന കാഴ്ചയാണ് കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആറുമാസം മുമ്പ് വരെ അനുപമയ്‌ക്കൊപ്പമില്ലാത്തവര്‍ സംഭവം വിവാദമായപ്പോള്‍ കീഴ്‌മേല്‍ മറിയുകയാണെന്ന് അദ്ദേഹം പറഞ്ഞു. വളരെ കര്‍ശനമായി പാലിക്കേണ്ട ജെ.ജെ.ആക്ട് ഉള്‍പ്പെടെ ദത്തെടുക്കാനുള്ള മുഴുവന്‍ നടപടി ക്രമങ്ങളും അട്ടിമറിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also : എട്ടു വര്‍ഷത്തിനിടെ ഹൃദയം മാറ്റിവച്ചത് 64 രോഗികള്‍ക്ക്: മൃതസഞ്ജീവനിക്ക് ചരിത്രനേട്ടം

സെക്രട്ടേറിയേറ്റിന് മുന്നില്‍ കണ്ടത് ഒരമ്മ തന്റെ കുഞ്ഞിന് വേണ്ടി നടത്തിയ ന്യായമായ സമരമാണെന്നും കുഞ്ഞ് എവിടെ പോയി എന്ന അമ്മയുടെ ചോദ്യത്തിന് സര്‍ക്കാര്‍ ഉത്തരം പറയണമെന്നും വിഡി സതീശന്‍ പറഞ്ഞു. ‘ ഈ വിഷയം കഴിഞ്ഞ കുറേ ദിവസങ്ങളായി ബന്ധപ്പെട്ടവര്‍ക്ക് അറിയാമായിരുന്നു. ഇന്നലെ മന്ത്രി ഉത്തരവിട്ടെന്ന് പറഞ്ഞു. ആറ് മാസമായി എവിടെയായിരുന്നു മന്ത്രി വീണാ ജോര്‍ജ്. എവിടെയായിരുന്നു സാമൂഹ്യ നീതി വകുപ്പ് മന്ത്രി, എവിടെയായിരുന്നു വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി, എവിടെയായിരുന്നു ബാലാവകാശ കമ്മീഷന്‍, എവിടെയായിരുന്നു ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി. ആറ് മാസമായി ഓഫീസുകള്‍ കയറി ഇറങ്ങി നടക്കുകയാണ് ഒരമ്മ’ എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ എങ്ങനെയാണ് പാര്‍ട്ടി കൈകാര്യം ചെയ്യുന്നത് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അനുപമയുടെ സമരമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ സിപിഐയിലെ വിദ്യാര്‍ത്ഥി സംഘടനയില്‍പ്പെട്ട ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ജാതി പറഞ്ഞ് അധിക്ഷേപിച്ചിച്ച് എന്ത് നടപടി എടുത്തുവെന്ന് വിഡി സതീശന്‍ ചോദിച്ചു. പ്രതിപക്ഷം പ്രതികരിച്ചപ്പോഴാണ് കേസെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button