COVID 19Latest NewsNewsIndia

കോവിഡിന്റെ പുതിയ ഡെൽറ്റ വകഭേദമായ എ വൈ 4.2 ഇന്ത്യയിൽ

മധ്യപ്രദേശിലും മഹാരാഷ്​ട്രയിലുമാണ്​ എ വൈ 4.2 റിപ്പോർട്ട്​ ചെയ്തിരിക്കുന്നത്

ന്യൂഡൽഹി: കോവിഡിന്റെ പുതിയ ഡെൽറ്റ വകഭേദമായ എ.​വൈ 4.2 ഇന്ത്യയിൽ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. കിഴക്കൻ യൂറോപ്പിലും ബ്രിട്ടനിലും ഇതിനുമുമ്പ്​ റിപ്പോർട്ട്​ ചെയ്​ത എ.​വൈ 4.2 മധ്യപ്രദേശിലും മഹാരാഷ്​ട്രയിലുമാണ്​ റിപ്പോർട്ട്​ ചെയ്തിരിക്കുന്നത്. എന്നാല്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിലവിൽ 30ൽ താഴെ കേസുകൾ മാത്രമാണ്​ റിപ്പോർട്ട്​ ചെയ്​തിരിക്കുന്നതെന്നും ആരോഗ്യവകുപ്പ്​ അറിയിച്ചു.

ജീനോം റിപ്പോർട്ട്​ പ്രകാരം ഇൻഡോറിൽ ഏഴു കേസുകളാണ്​ പുതിയ വകഭേദത്തിന്റെതായി റിപ്പോർട്ട്​ ചെയ്തിരിക്കുന്നത്.  രോഗബാധിതരായ ഏഴുപേരിൽ രണ്ടുപേർ ആർമി ഉദ്യോഗസ്​ഥന്മാരാണെന്നും ഇ​ൻഡോർ ചീഫ്​ മെഡിക്കൽ ആൻഡ്​ ഹെൽത്ത്​ ഓഫിസർ ഡോ. ബി.​എസ്​. സത്യ പറഞ്ഞു.

Read Also  :  അമ്മയെ കൊലപ്പെടുത്തുന്നത് കണ്ട മകനേയും അക്രമികള്‍ വകവരുത്തി,ആറ് വര്‍ഷത്തിനു ശേഷം പ്രതികള്‍ പിടിയില്‍ :സംഭവം കേരളത്തില്‍

ഡെൽറ്റ വകഭേദത്തേക്കാൾ പകർച്ചവ്യാപന ശേഷി എ.വൈ 4.2 വകഭേദത്തിന്​ കൂടുതലാണെന്നാണ് ശാസ്​ത്രജ്ഞരുടെ വിലയിരുത്തൽ. അതേസമയം, ഡെൽറ്റ- ആൽഫ വകഭേദങ്ങളെപ്പോലെ വലിയ ഭീഷണി പുതിയ വൈറസ് ഉയർത്തില്ലെന്നും വിദഗ്ധര്‍ പറയുന്നു. യു.കെയില്‍ ശരാശരിയിൽ ഏകദേശം ആറുശതമാനം കേസുകളും ഈ പുതിയ വകഭേദത്താലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്ക, ജര്‍മനി, ഡെന്‍മാര്‍ക്ക്, റഷ്യ, ഇ​സ്രയേല്‍ എന്നിവിടങ്ങളിലും പുതിയ വകഭേദം കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button