Latest NewsSaudi ArabiaNewsGulfQatar

സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച്ച നടത്തി ഖത്തർ അമീർ

ദോഹ: സൗദി കീരിടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുല്ലസീസ് അൽ സൗദുമായി കൂടിക്കാഴ്ച നടത്തി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി. റിയാദിലെ റിറ്റ്സ് കാർട്ടൻ ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. മിഡിൽ ഈസ്റ്റ് ഹരിത ഉച്ചകോടിയോട് അനുബന്ധിച്ചാണ് കൂടിക്കാഴ്ച നടന്നത്.

Read Also: ‘നവ്യയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നു, ഇഷ്ടം ഇല്ലാതാകാൻ കാരണം പൃഥ്വിരാജ്’: ധ്യാൻ ശ്രീനിവാസൻ, വീഡിയോ

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടിക്കാഴ്ച്ചയിൽ ചർച്ചാ വിഷയമായി. മേഖലയിലെയും രാജ്യാന്തര തലത്തിലെയും പ്രധാന വിഷയങ്ങളെ കുറിച്ചും ഇരവരും ചർച്ച ചെയ്തു.

പ്രകൃതിയെയും ഭൂമിയേയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ആരംഭിച്ച പദ്ധതിയാണ് സൗദി അറേബ്യ ആൻഡ് ഗ്രീൻ മിഡിൽ ഈസ്റ്റ് ഇനിഷ്യേറ്റീവ് ഉച്ചകോടി. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനും ആഗോളലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് മേഖലയെ അണിനിരത്തി ഗണ്യമായ സംഭാവന നൽകുന്നതിനുമുള്ള റോഡ് മാപ്പ് സംരംഭം വ്യക്തമായി നിർവചിക്കുമെന്ന് പദ്ധതി പ്രഖ്യാപന വേളയിൽ സൽമാൻ രാജാവ് വ്യക്തമാക്കിയിരുന്നു.

Read Also: മുതിർന്ന പൗരന്മാരോട് മോശമായി പെരുമാറിയാൽ കർശന ശിക്ഷ: പുതിയ തീരുമാനവുമായി യുഎഇ

shortlink

Related Articles

Post Your Comments

Related Articles


Back to top button