Latest NewsNewsBahrainInternationalGulf

മൂന്നു മുതൽ 11 വയസുവരെ പ്രായമുള്ള കുട്ടികൾക്ക് സിനോഫാം വാക്‌സിൻ: അംഗീകാരം നൽകി ബഹ്‌റൈൻ

മനാമ: മൂന്നു മുതൽ 11 വയസുവരെ പ്രായമുള്ള കുട്ടികൾക്ക് സിനോഫാം വാക്സിൻ കുത്തിവെയ്പ്പ് നൽകാൻ അംഗീകാരം നൽകി ബഹ്‌റൈൻ. ഒക്ടോബർ 27 ബുധനാഴ്ച മുതൽ ഈ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് രണ്ട് ഡോസ് വാക്‌സിൻ നൽകാം. ബഹ്‌റൈനിലെ നാഷണൽ മെഡിക്കൽ ടാസ്‌ക് ഫോഴ്‌സാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ലഹരി മരുന്ന് കേസ് അട്ടിമറിക്കാന്‍ ഷാരൂഖ് ഖാന്‍ ശ്രമിക്കുന്നു, സാക്ഷിയെ സ്വാധീനിക്കാന്‍ ഷാരൂഖിന്റെ മാനേജര്‍ ഇടപെട്ടു

വാക്സിനേഷൻ കമ്മിറ്റി നടത്തിയ എല്ലാ മെഡിക്കൽ ഹെൽത്ത്, സേഫ്റ്റി ശുപാർശകളുടെയും സമഗ്രമായ അവലോകനത്തിന് ശേഷമാണ് തീരുമാനം. പൊതുജനാരോഗ്യം സംരക്ഷിക്കുകയാണ് തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി. അഞ്ചു വയസു മുതൽ പതിനൊന്ന് വയസു വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ ബയോഎൻടെക് വാക്‌സിൻ സ്വീകരിക്കാൻ ഉടൻ അനുമതി നൽകുമെന്നും അധികൃതർ പറഞ്ഞു.

സ്വന്തം ആരോഗ്യത്തെയും കുടുംബാഗങ്ങളുടെ ആരോഗ്യത്തെയും പൊതുജനാരോഗ്യത്തെയും സംരക്ഷിക്കാൻ യോഗ്യരായ കുട്ടികൾക്ക് വാക്‌സിനേഷൻ നൽകേണ്ടത് പ്രധാനമാണെന്ന് ടാസ്‌ക് ഫോഴ്‌സ് അധികൃതർ വിശദമാക്കി. കുട്ടികളുടെ വാക്‌സിനേഷന് വേണ്ടി ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് സന്ദർശിക്കണമെന്നും അധികൃതർ അറിയിച്ചു.

Read Also: ഭർത്താവിനെയും മൂത്ത കുഞ്ഞിനേയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയുടെ വെളിപ്പെടുത്തൽ കേട്ട് ഞെട്ടി ഭർത്താവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button