Latest NewsBikes & ScootersNewsAutomobile

ദീപാവലി: പുതിയ ഓഫറുകൾ പ്രഖ്യാപിച്ച് യമഹ

ദില്ലി: ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് ജപ്പാനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളായ യമഹ മോട്ടോർ ഇന്ത്യ. യമഹയുടെ 125സിസി സ്കൂട്ടർ ശ്രേണിയിൽ പ്രത്യേക ക്യാഷ് ബാക്ക് ഓഫറുകളും ആകർഷകമായ ഫിനാൻസ് സ്കീമുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഉപഭോക്താക്കൾക്ക് 2021 ഒക്ടോബർ 31 വരെ നിലവിലുള്ള ഓഫറുകളും പ്രയോജനപ്പെടുത്താം.

ദീപാവലി ഓഫറിൽ ക്യാഷ് ബാക്ക് ആനുകൂല്യങ്ങൾ 3,000 മുതൽ 4,000 രൂപ വരെയാണ് യമഹ ഒരുക്കിയിരിക്കുന്നത്. നിലവിലെ ഉത്സവ സീസൺ ഓഫറുകൾ പ്രഖ്യാപിക്കുന്നത് യമഹയുടെ 125സിസി സ്കൂട്ടർ ശ്രേണിയിൽ മാത്രമാണ്. കമ്പനിയുടെ മോട്ടോർ സൈക്കിളുകളിൽ ഈ ഓഫറുകൾ ലഭ്യമല്ല.

Read Also:- ടി20 ലോകകപ്പ്: ന്യൂസിലൻഡിനെതിരെ പാകിസ്ഥാന് ജയം

അടുത്തിടെ പുറത്തിറക്കിയ യമഹ എയറോക്സ് 155 സ്കൂട്ടറിലും ഓഫറുകൾ ലഭ്യമാകില്ല. എല്ലാ യമഹ ഡീലർഷിപ്പുകളിലൂടെയും പ്രത്യേക ഓഫറുകൾ ബ്രാൻഡ് അവതരിപ്പിച്ചിട്ടുണ്ടെന്ന് യമഹ മോട്ടോർ ഇന്ത്യ അറിയിച്ചു.

shortlink

Post Your Comments


Back to top button