Latest NewsNewsIndia

അഴുക്കുചാലിലെ വെള്ളത്തിൽ മല്ലിയില കഴുകി പച്ചക്കറി വിൽപ്പനക്കാരൻ, കേസ്

ഭോപ്പാല്‍: അഴുക്കുചാലിലെ വെള്ളത്തില്‍ മല്ലിയില കഴുകിയ പച്ചക്കറി വില്‍പ്പനക്കാരനെതിരെ കേസ്. അഴുക്കുചാലിലെ വെള്ളത്തില്‍ ഇയാള്‍ മല്ലിയില കഴുകുന്നത്തിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ഭോപ്പാലിലെ സിന്ധി മാര്‍ക്കറ്റിലാണ് സംഭവം. വിഡിയോ കണ്ടാല്‍ ആരും പച്ചക്കറി വാങ്ങില്ല. വീഡിയോ വൈറലായതോടെ ഇയാൾക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ഉയർന്നു.

അഴുക്കുവെള്ളത്തില്‍ പച്ചക്കറി കഴുകരുതെന്നും ആളുകള്‍ക്ക് അസുഖമുണ്ടാകുമെന്നും വിഡിയോ ചിത്രീകരിക്കുന്ന വ്യക്തി പറയുന്നുണ്ടെങ്കിലും യുവാവ് അതെല്ലാം അവ​ഗണിച്ച്‌ തന്റെ പ്രവര്‍ത്തി തുടര്‍ന്നു. വിഡിയോ കണ്ടാല്‍ ആരും പച്ചക്കറി വാങ്ങാനെത്തില്ല, ഈ പച്ചക്കറി കഴിച്ചാല്‍ ആളുകള്‍ക്ക് അസുഖം വരും എന്നെല്ലാം പറയുന്നത് വിഡിയോയില്‍ കേള്‍ക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button