Latest NewsSaudi ArabiaNewsInternationalGulf

ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ് നൽകി സൗദി സിവിൽ ഡിഫൻസ്

റിയാദ്: സൗദിയിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത. ബുധനാഴ്ച്ച മുതൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് സൗദി സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകുന്നത്. ഒക്ടോബർ 27 മുതൽ ഒക്ടോബർ 29 വെള്ളിയാഴ്ച്ച വരെ മഴ ലഭിക്കാൻ സാധ്യതയുള്ളതായാണ് സിവിൽ ഡിഫെൻസ് വ്യക്തമാക്കുന്നത്.

Read Also: ആര്യൻ ഖാൻ ഉൾപ്പെട്ട ആഡംബര കപ്പലിലെ ലഹരികേസ് സമീർ വാങ്കഡെ തന്നെ അന്വേഷിക്കും: നിലപാട് വ്യക്തമാക്കി എൻസിബി

ജസാൻ, അസിർ, അൽ ബാഹ, മക്ക തുടങ്ങിയ ഇടങ്ങളിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ ഇടിയും, മിന്നലോടും കൂടിയ കൊടുങ്കാറ്റ്, കനത്ത മഴ എന്നിവയ്ക്ക് സാധ്യതയുണ്ട്. ഏതാനം ഇടങ്ങളിൽ കനത്ത മഴയെ തുടർന്ന് വെള്ളത്തിന്റെ കുത്തൊഴുക്ക്, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മദിന, തബുക്, ഹൈൽ, നോർത്തേൺ ബോർഡർ പ്രൊവിൻസ്, അൽ ജൗഫ്, ഈസ്റ്റേൺ പ്രൊവിൻസ് തുടങ്ങിയ മേഖലകളിൽ ചാറ്റൽമഴ, ഇടിമിന്നൽ, സാമാന്യം ഭേദപ്പെട്ട മഴ എന്നിവയ്ക്ക് സാധ്യതയുണ്ട്. വെള്ളപ്പൊക്കമുണ്ടാകാനിടയുള്ള മേഖലകളിൽ നിന്ന് വിട്ട് നിൽക്കാനാണ് അധികൃതർ പൊതുജനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

Read Also: ഫോണ്‍ പൊട്ടിയ കാര്യം അച്ഛനോട് പറയുമെന്ന് സഹോദരി: വഴക്ക് ഭയന്ന് പത്താം ക്ലാസുകാരന്‍ ജീവനൊടുക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button