ThiruvananthapuramKeralaLatest NewsNews

പ്രധാനമന്ത്രി തലയില്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയില്‍, മോദിയുടെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞുവെന്ന് കെ. സുധാകരന്‍

വിദഗ്ധസമിയുടെ അന്വേഷണം ശരിയായ ദിശയിലാണെങ്കില്‍ മോദിയുടെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞുവെന്നും ഇന്ത്യയുടെ ചരിത്രത്തില്‍ കേട്ടുകേഴ്‌വി പോലുമില്ലാത്ത അതീവ ഗുരുതരമായ വിഷയമാണിതെന്നും സുധാകരന്‍

തിരുവനന്തപുരം: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് അന്വേഷണം നേരിടുന്ന രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രി എന്ന നാണംകെട്ട അവസ്ഥയിലാണ് നരേന്ദ്രമോദിയെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. തലയില്‍ തുണിയിട്ട് മാത്രമേ പ്രധാനമന്ത്രിക്ക് ഇനി ജനങ്ങളെ അഭിമുഖീകരിക്കാനാവൂവെന്നും അദ്ദേഹം പറഞ്ഞു.

വിദഗ്ധസമിയുടെ അന്വേഷണം ശരിയായ ദിശയിലാണെങ്കില്‍ മോദിയുടെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞുവെന്നും ഇന്ത്യയുടെ ചരിത്രത്തില്‍ കേട്ടുകേഴ്‌വി പോലുമില്ലാത്ത അതീവ ഗുരുതരമായ വിഷയമാണിതെന്നും സുധാകരന്‍ പറഞ്ഞു. ഫോണ്‍ ചോര്‍ത്തലിന് നേതൃത്വം കൊടുത്ത ആഭ്യന്തര മന്ത്രിയെ പുറത്താക്കാനുള്ള ആര്‍ജവമെങ്കിലും പ്രധാനമന്ത്രി കാണിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138 .05 അടി പിന്നിട്ടു: രണ്ടാമത്തെ മുന്നറിയിപ്പ് പുറപ്പെടുവിച്ചു

പാര്‍ലമെന്റിലോ പുറത്തോ പെഗാസസ് ഇടപാടിനെക്കുറിച്ച് ഒരക്ഷരം പറയാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയാതെ വന്നപ്പോള്‍ തന്നെ അവര്‍ തികഞ്ഞ പ്രതിരോധത്തിലായെന്ന് വ്യക്തമായതാണെന്ന് അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥ ജനവിധിക്ക് പകരം ഫോണ്‍ ചോര്‍ത്തി കൃത്രിമമായി ഉണ്ടാക്കിയ ജനവിധിയാണ് മോദിയെ പ്രധാനമന്ത്രി പദത്തിലെത്തിച്ചതെന്നും സുധാകരന്‍ പറഞ്ഞു. ഇസ്രായേല്‍ സന്ദര്‍ശിച്ച ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്നും ഇതിലൂടെ ഇസ്രായേലിന്റെ സിയോണിസവും നരേന്ദ്ര മോദിയുടെ ഹിന്ദുത്വ നിലപാടും കൈകോര്‍ക്കുകയാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button