Latest NewsCricketNewsSports

ടി20 ലോകകപ്പിൽ ചരിത്രം വിജയം നേടി നമീബിയ

ദുബായ്: ടി20 ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിൽ നമീബിയക്ക് വിജയം. സൂപ്പർ 12 പോരാട്ടത്തിൽ സ്കോട്ലൻഡിനെ നാലുവിക്കറ്റിന് തോൽപ്പിച്ചാണ് നമീബിയ ചരിത്രം വിജയം നേടിയത്. സ്കോട്ലൻഡ് ഉയർത്തിയ 110 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ നമീബിയ 19.1 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. സ്കോർ സ്കോട്ലൻഡ് 20 ഓവറിൽ എട്ടിന് 109. നമീബിയ 19.1 ഓവറിൽ ആറിന് 115.

ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയാണ് നമീബിയ വിജയം സ്വന്തമാക്കിയത്. എന്നാൽ മറുവശത്ത് സ്കോട്ലൻഡ് തുടർച്ചയായ രണ്ടാം മത്സരത്തിലും തോൽവി വഴങ്ങി. ആദ്യ മത്സരത്തിൽ ടീം അഫ്ഗാനിസ്താനോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരുന്നു.

Read Also:- മുഖക്കുരുവിന് കാരണമാകുന്ന പ്രധാന കാരണങ്ങൾ!

ചരിത്രത്തിലാദ്യമായി ടി20 ലോകകപ്പിൽ കളിച്ച നമീബിയ ആദ്യ മത്സരത്തിൽ തന്നെ വിജയം സ്വന്തമാക്കി. 110 റൺസ് വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ് ആരംഭിച്ച നമീബിയയ്ക്ക് വേണ്ടി ക്രെയ്ഗ് വില്യംസും മൈക്കിൾ വാൻ ലിങ്ഗനുമാണ് ഓപ്പൺ ചെയ്തത്. ലിങ്ഗന്റെ അരങ്ങേറ്റ മത്സരം കൂടിയാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button