KeralaLatest NewsNews

മുല്ലപ്പെരിയാർ: ജലനിരപ്പ് 142 അടിയാക്കരുതെന്ന് കേരളം

നിലവിലുള്ള അണക്കെട്ട് ഡീകമ്മീഷൻ ചെയ്യണമെന്നും പുതിയ അണക്കെട്ടാണ് ശാശ്വത പരിഹാരമെന്നും കേരളം

ഡൽഹി : മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയാക്കരുതെന്ന് കേരളം. ജലനിരപ്പ് 142 അടിയായി ഉയർത്തുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാട് കേരളം കോടതിയെ അറിയിച്ചു.ജനങ്ങളെ ബാധിക്കുന്ന കേരളത്തിന്റെ ആശങ്കകൾ മേൽനോട്ട സമിതി കണക്കിലെടുത്തില്ലെന്നും കേരളം വ്യക്തമാക്കി.

Also Read: അഭിസാരിക’യെന്ന് കമന്റിട്ടവർക്ക് മറുപടിയുമായി അഭയ ഹിരണ്മയി: സപ്പോർട്ടുമായി ഗോപി സുന്ദർ  നിലവിലുള്ള അണക്കെട്ട് ഡീകമ്മീഷൻ ചെയ്യണമെന്നും പുതിയ അണക്കെട്ടാണ് ശാശ്വത പരിഹാരമെന്നും കേരളം ആവശ്യപ്പെട്ടു. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ ദിവസം മേൽനോട്ട സമിതി വിളിച്ച യോഗത്തിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നു. 137 അടിയാക്കി ജലനിരപ്പ് കുറക്കുക എന്ന ആവശ്യത്തോട് അനുകൂല നിലപാടായിരുന്നു മേൽനോട്ട സമിതി സ്വീകരിച്ചത്.എന്നാൽ പിന്നീട് സുപ്രീംകോടതിയിൽ എത്തിയപ്പോൾ വിപരീത നിലപാടാണ് മേൽനോട്ട സമിതി സ്വീകരിച്ചത്. ഇതിനെ എതിർത്ത കേരളത്തോട് നിലപാട് ഇന്ന് അറിയിക്കാൻ സുപ്രീം കോടതി നിർദ്ദേശം നൽകുകയായിരുന്നു.

ഡാം തുറക്കുന്നതിന്റെ ഭാഗമായി 883 കുടുംബങ്ങളെ മാറ്റി പാർപ്പിക്കുമെന്നും ജനങ്ങളുടെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. പെരിയാർ തീരവാസികളുടെ സുരക്ഷ ഉറപ്പാക്കും. ജലനിരപ്പ് ഉയരുന്നതിന് അനുസരിച്ച് ആളുകളെ മാറ്റും. മേൽനോട്ട സമിതിയുടെ നിലപാടുകളെ വിമർശിച്ച മന്ത്രി, കേരളത്തിന്റെ പല വാദങ്ങളും മേൽനോട്ട സമിതി അംഗീകരിച്ചില്ലെന്നും കൂട്ടിചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button