ThiruvananthapuramKeralaLatest NewsNews

കോൺഗ്രസ് മരിച്ചാൽ ഇന്ത്യ മരിക്കും, സിപിഎമ്മിൽ അഭിപ്രായസ്വാതന്ത്ര്യമില്ല: ചെറിയാൻ ഫിലിപ്പ്

20 വർഷത്തിന് ശേഷം കോൺഗ്രസിൽ തിരിച്ചെത്തിയതിന് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്

തിരുവനന്തപുരം: അഭയകേന്ദ്രത്തിൽ കിടന്ന് മരിക്കുന്നതിനേക്കാൾ സ്വന്തം വീട്ടിൽ കിടന്ന് മരിക്കുന്നതാണ് അഭികാമ്യമെന്ന് ചെറിയൻ ഫിലിപ്പ്. 20 വർഷത്തിന് ശേഷം കോൺഗ്രസിൽ തിരിച്ചെത്തിയതിന് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഫാസിസ്റ്റ് ശക്തികൾക്കെതിരായ ബദൽ കോൺഗ്രസാണ്. കോൺഗ്രസ് മരിച്ചാൽ ഇന്ത്യ മരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read : തെളിവില്ല: 38 വര്‍ഷങ്ങള്‍ക്ക്​ മുമ്പ് പൊലീസുകാരെ ആക്രമിച്ച കേസില്‍ ഛോട്ടാരാജന്‍ കുറ്റവിമുക്​തന്‍സിപിഎമ്മിൽ അഭിപ്രായസ്വാതന്ത്ര്യമുണ്ടെന്നു കരുതുന്നില്ല. സ്വതന്ത്രമായി എഴുതിയാൽ താൻ ശത്രുവായി മാറുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കോൺഗ്രസിൽ അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അതിനാൽ തന്നെ രാഷ്ട്രീയ വ്യക്തിത്വമായി ഇടതു സഹയാത്രികനായി തുടരാൻ സാധിക്കില്ല. കോൺഗ്രസ് വിട്ട് സിപിഎമ്മിൽ പോയവർ അനുഭവിച്ചിട്ട് വരട്ടെ. എകെജി സെന്ററിൽ നടന്ന പല രഹസ്യങ്ങളും അറിയാം. എന്നാൽ അതൊന്നും പുറത്തു പറയില്ല. പക്ഷെ സിപിഎമ്മിൽ തനിക്ക് ശത്രുക്കളില്ല. ഖാദിയെന്ന പേരിൽ വിൽക്കുന്നത് വ്യാജ ഖാദിയാണ്. ഖാദി ബോർഡിൽ പോയിരുന്നെങ്കിൽ വിജിലൻസ് കേസിൽ ഇടപെടുമായിരുന്നുവെന്ന് ചെറിയാൻ പത്ര സമ്മേളനത്തിൽ വ്യക്തമാക്കി.

കെപിസിസി പ്രസിഡന്റ് തന്നെ ഔദ്യോഗികമായി കോൺഗ്രസിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് ചെറിയാൻ വ്യക്തമാക്കി. സ്ഥിരമായി കുറെ ആളുകൾ സ്ഥാനങ്ങളിലെത്തുന്ന അധികാര കുത്തകയാണ് കോൺഗ്രസ് വിടാൻ കാരണം. എന്നാൽ ഇന്നതിൽ മാറ്റമുണ്ടായി. അന്ന് താൻ പറഞ്ഞ കാര്യങ്ങൾ ഇന്ന് നടപ്പിലാക്കുന്നുണ്ട്. ഇതാണ് തിരിച്ചുവരവിന് സാഹചര്യം ഒരുക്കിയത്. കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തണമെന്നുള്ളതുകൊണ്ടാണ് കോൺഗ്രസിലേക്ക് തിരികെ വരുന്നത്. തന്റെ വേരുകൾ കോൺഗ്രസിൽ ആണെന്നും മനസ്സ് കൊണ്ടു എന്നും കോൺഗ്രസിന് ഒപ്പമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button