Latest NewsNewsIndia

ഡൽഹി കലാപക്കേസ്: പ്രതികൾ തെളിവുകളായി സമർപ്പിച്ച മൊബൈൽ ഫോണിൽ സ്വയം ചിത്രീകരിച്ച അശ്ലീല വീഡിയോകൾ

ഡൽഹി: ഡൽഹി കലാപക്കേസിലെ പ്രതികൾ ഇലക്ട്രോണിക് തെളിവുകളായി കോടതിയിൽ സമർപ്പിച്ച ഫോണുകളിൽ അവരുടെ സ്വന്തം അശ്ലീല വീഡിയോകൾ ഉള്ളതായി കോടതി. സ്വകാര്യതയെ ബാധിക്കുന്നതിനാൽ അവയൊന്നും തന്നെ വെളിപ്പെടുത്താനാകില്ലെന്നും കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളുടെ പകർപ്പ് അഭിഭാഷകർ കോടതിയിൽ ആവശ്യട്ടിരുന്നു. എന്നാൽ ഈ ആവശ്യം നിഷേധിച്ച കോടത കൂട്ടുപ്രതികൾക്ക് രേഖകൾ നൽകാനാകില്ലെന്ന് അറിയിച്ചു.

പ്രതികൾ തെളിവുകളായി കോടതിയിൽ സമർപ്പിച്ച ഫോണുകളിൽ സ്വയം ചിത്രീകരിച്ച അശ്ലീല വീഡിയോകൾ അടങ്ങിയിട്ടുണ്ടെന്നും പ്രതികളുടെ സ്വകാര്യതയെ മാനിക്കുന്നതിനാൽ ഈ രേഖൾ മറ്റ് പ്രതികൾക്ക് നൽകാനാകില്ലെന്നും ഡൽഹി അഡീഷണൽ സെഷൻസ് കോടതി ജഡ്ജി അമിതാഭ് റാവത്ത് വ്യക്തമാക്കി. സ്വന്തം ലൈംഗിക ദൃശ്യങ്ങൾ, സ്വകാര്യ നിമിഷങ്ങൾ, നഗ്ന ദൃശ്യങ്ങൾ, എന്നിവയാണ് പ്രതികളുടെ ഫോണുകളിൽ ഉള്ളതെന്നും അഭിഭാഷകർക്ക് പോലും ഇവ നൽകുന്നതിൽ വിശ്വാസ്യതയില്ലെന്നും കോടതി വിശദമാക്കി.

ജാമ്യക്കാർ പിൻമാറി: ലഹരി ഇടപാടിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ച കേസിൽ ബിനീഷ് കോടിയേരിക്ക് പുറത്തിറങ്ങാനായില്ല

ജെഎൻയു വിദ്യാർത്ഥികളായ നടാഷ നർവാൾ, ദേവാംഗന, പൂർവ്വ വിദ്യാർത്ഥി ഉമർ ഖാലിദ്, എന്നിവരും ജാമിയ കോർഡിനേഷൻ കമ്മിറ്റി അംഗങ്ങളായ സഫൂറ സർഗാർ, മുൻ ആം ആദ്മി പാർട്ടി കൗൺസിലർ താഹിർ ഹുസൈൻ എന്നിവരും ഉൾപ്പെടെ പതിമൂന്ന് പേരാണ് ഡൽഹി കലാപക്കേസിൽ യുഎപിഎ പ്രകാരം വിചാരണ നേരിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button