Latest NewsUAENewsInternationalGulf

കൃത്രിമ മഴയ്ക്ക് ക്ലൗഡ് സീഡിംഗിന് ഡ്രോൺ ഉപയോഗപ്പെടുത്താനൊരുങ്ങി യുഎഇ

ദുബായ്: കൃത്രിമ മഴ പെയ്യിക്കാനുള്ള ക്ലൗഡ് സീഡിങ്ങിന് ഡ്രോണുകൾ ഉപയോഗിക്കുന്നത് പരിഗണിക്കാനൊരുങ്ങി യുഎഇ. മഴമേഘങ്ങളെ കൃത്യമായി തിരിച്ചറിയാനും രാസമിശ്രിതങ്ങൾ വിതറാനും ഇവയ്ക്കു കഴിയുമെന്നാണ് കണ്ടെത്തൽ.

Read Also: ‘എനിക്ക് സിപിഎം അംഗത്വം വേണം’: മുൻ ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സൻ ശോഭനാ ജോർജ്ജ്

നിലവിൽ വിമാനങ്ങളിലാണ് രാസ മിശ്രിതങ്ങൾ വിതറുന്നത്. ചെലവും പ്രായോഗിക ബുദ്ധിമുട്ടുകളും കുറയ്ക്കാൻ പദ്ധതി സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. യുഎസിലെ കൊളറാഡോ സർവകലാശാലയുമായി സഹകരിച്ചു നടത്തിയ പരീക്ഷണങ്ങൾ വിജയിച്ചതോടെയാണ് പദ്ധതി നടപ്പിലാക്കുന്നതിനെ കുറിച്ച് യുഎഇ ചിന്തിക്കുന്നത്. 3 ഡ്രോണുകളാണ് ക്ലൗഡ് സീഡിങ്ങിനായി വിനിയോഗിച്ചത്. ഇതിൽ 2 എണ്ണത്തിൽ മേഘങ്ങളെ കണ്ടെത്താനും മഴയുടെ സാധ്യതകൾ പരിശോധിക്കാനുമുള്ള ഉപകരണങ്ങളാണ് ഉണ്ടായിരുന്നത്.

Read Also: നവോത്ഥാനവും സ്ത്രീ സുരക്ഷയും പറയുന്ന സർക്കാർ സിഐക്കെതിരെ ​നടപടി സ്വീകരിക്കണം: പ്രതിപക്ഷ നേതാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button