ThiruvananthapuramKeralaNattuvarthaLatest NewsNews

‘പാർട്ടി സഹായിച്ചില്ല, പാർട്ടി ഇടപെട്ടിരുന്നെങ്കിൽ ബിനീഷേട്ടൻ ഒരു വർഷം ജയിലിൽ കിടക്കുമായിരുന്നില്ല’: റനീറ്റ

തിരുവനന്തപുരം: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പെട്ട അകത്തായ ബിനീഷ് കോടിയേരിയെ പുറത്തിറക്കാൻ പാർട്ടി ഇടപെട്ടില്ലെന്ന് ബിനീഷിന്റെ ഭാര്യ റനീറ്റ. ബിനീഷിനെതിരായ അന്വേഷണം തീർത്തും രാഷ്ട്രീയപരമായിരുന്നുവെന്ന് വ്യക്തമാക്കിയ റനീറ്റ ബിനീഷിനു വേണ്ടി പാർട്ടിയോ ഉന്നത ആൾക്കാരോ ഇടപെടില്ലെന്നും വ്യക്തമാക്കുന്നു. കേസിൽ ജാമ്യം ലഭിച്ച ബിനീഷ് വീട്ടിലെത്തിയ സാഹചര്യത്തിൽ ഒരു ചാനലിനോട് പ്രതികരിക്കുകയായിരുന്നു റനീറ്റ.

ലഹരിക്കേസിൽ ബിനീഷ് അറസ്റ്റിലായത് മുതൽ ഒരാളും സഹായിച്ചില്ലെന്ന് ഭാര്യ പറയുന്നു. പാർട്ടിയോ മറ്റുള്ളവരോ സഹായിച്ചിരുന്നുവെങ്കിൽ ബിനീഷേട്ടൻ ഒരു വർഷം ജയിലിൽ കിടക്കില്ലായിരുന്നുവെന്നും റനീറ്റ പറയുന്നു.

Also Read:ലഖിംപൂര്‍ ഖേരി കേസിൽ കേന്ദ്രമന്ത്രിയ്ക്ക് പങ്കെന്ന് കോണ്‍ഗ്രസ് ആരോപണം: അജയ് മിശ്രക്ക് നേരെ ചീമുട്ടയേറ്

‘ഇ.ഡി ബിനീഷേട്ടനെ കൊണ്ട് ആരുടെയൊക്കെയോ പേരുകൾ പറയാൻ നിർബന്ധിച്ചു. ഇക്കാര്യങ്ങളൊന്നും പാർട്ടി ഏറ്റെടുക്കണമെന്നില്ലലോ. കോടിയേരി ബാലകൃഷ്ണൻ നിസ്സഹായനായിരുന്നു. അച്ഛന് ഒരുരീതിയിലും ഇടപെടാൻ പറ്റിയിരുന്നില്ല. അച്ഛൻ നിൽക്കുന്ന സാഹചര്യം വെച്ച് അദ്ദേഹത്തിന് ഇടപെടാൻ പറ്റില്ല എന്ന് എനിക്കറിയാമായിരുന്നു. കോടിയേരി എന്ന പേരുള്ളത് കൊണ്ടാണ് ബിനീഷേട്ടനെ ഇങ്ങനെ വേട്ടയാടിയത്’, റനീറ്റ പറഞ്ഞു.

ഒരു വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ബിനീഷ് വീട്ടിൽ തിരിച്ചെത്തിയത്. ജാമ്യം ലഭിച്ച് തിരികെ വീട്ടിലെത്തിയ ബിനീഷ് കോടിയേരിയെ കണ്ടതിൽ ആശ്വാസമുണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. തന്റെ പേരിലെ കോടിയേരിയെന്ന നാമമാണ് തന്നെ കേസിൽ കുടുക്കാനുണ്ടായ കാരണമെന്നും ബിനീഷ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button