Latest NewsInternationalOmanGulf

കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസ് നൽകാൻ അനുമതി നൽകി ഒമാൻ

മസ്‌കത്ത്: ഒമാനിൽ കോവിഡ് വാക്‌സിനേഷന്റെ ബൂസ്റ്റർ ഡോസ് നൽകാൻ അനുമതി. ഒമാൻ ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച അനുമതി നൽകിയത്. രോഗബാധയേൽക്കാനുള്ള സാധ്യത കൂടുതലുള്ള വിഭാഗങ്ങളിൽ രോഗപ്രതിരോധ ശേഷി ഉറപ്പാക്കുന്നതിനായാണ് ബൂസ്റ്റർ ഡോസ് നൽകാൻ തീരുമാനിച്ചത്.

Read Also: ഇരട്ടി പ്രായമുള്ള, വിവാഹിതനും രണ്ട് സ്ത്രീകളുടെയൊപ്പം അന്തിയുറങ്ങിയ ഒരാളോടൊപ്പമാണ് അനുപമ:സമൂഹമാദ്ധ്യമങ്ങളില്‍ വിമര്‍ശനം

ബൂസ്റ്റർ ഡോസ് ലഭിക്കുന്നതിന് മുൻഗണനയുള്ള വിഭാഗങ്ങളുടെ വിവരങ്ങൾ ആരോഗ്യ മന്ത്രാലയം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. നവംബർ ആദ്യ ആഴ്ച്ച മുതൽ രാജ്യത്തെ അഞ്ച് മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകാനും തീരുമാനമായി. സുപ്രീം കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

Read Also: മദ്യപിച്ചെത്തിയ പ്രധാനാധ്യാപകൻ പെൺകുട്ടികളെ നിര്‍ബന്ധിച്ച് ഡാൻസ് ചെയ്യിച്ച്‌ വീഡിയോ പകർത്തി: പിന്നാലെ സസ്‌പെന്‍ഷന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button