WayanadKeralaNattuvarthaLatest NewsNews

ശക്തമായ മഴയില്‍ വയനാട് അടിവാരം ടൗണിലും വീടുകളിലും വെള്ളം കയറി: ദേശീയ പാതയില്‍ ഗതാഗത തടസം

കനത്ത മഴയില്‍ അടിവാരത്തെ പുഴകളും തോടുകളും കര കവിഞ്ഞ് ഒഴുകുകയാണ്

വൈത്തിരി: വയനാട് ചുരത്തിലും അടിവാരത്തുമായി പെയ്ത കനത്തമഴയില്‍ നിരവധി വീടുകളിലും അടിവാരം ടൗണിലും വെള്ളം കയറി. ഇന്ന് പെയ്ത കനത്ത മഴയിലാണ് അടിവാരം ടൗണില്‍ വെള്ളം കയറിയത്. ഇതോടെ കോഴിക്കോട്-വയനാട് ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടു.

കനത്ത മഴയില്‍ അടിവാരത്തെ പുഴകളും തോടുകളും കര കവിഞ്ഞ് ഒഴുകുകയാണ്. പുഴയോര നിവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Read Also : അടുത്ത നാല് ദിവസം വരെ ശക്തമായ മഴ: ശ്രീലങ്ക കടന്ന് ന്യൂനമര്‍ദ്ദം അറബിക്കടലിലേക്ക്, എട്ട് ജില്ലകളില്‍ മുന്നറിയിപ്പ്

ആലപ്പുഴ, മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളില്‍ അതിതീവ്ര മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button