Latest NewsInternationalKuwaitGulf

60 വയസിന് മുകളിലുള്ള ബിരുദമില്ലാത്ത വിദേശികളുടെ ഇഖാമ പുതുക്കാം: നിരോധനം പിൻവലിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്തിൽ 60 തികഞ്ഞ ബിരുദമില്ലാത്ത വിദേശികളുടെ ഇഖാമ പുതുക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചു. കുവൈത്ത് മാൻപവർ അതോറിറ്റിയാണ്‌നിരോധനം പിൻവലിച്ചത്. ഇഖാമ പുതുക്കുന്നതിന് 500 ദിനാർ വാർഷിക ഫീസും സ്വകാര്യ ഇൻഷുറൻസ് ഫീസും അടയ്ക്കണമെന്നാണ് നിബന്ധന.

Read Also: ശരിയത്ത് നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്വവര്‍ഗാനുരാഗികളെ വധിക്കാനൊരുങ്ങി താലിബാന്‍ : വധശിക്ഷ പൊതുസ്ഥലത്ത്

ഒരു വർഷത്തേക്കുള്ള ഇൻഷുറൻസ് പ്രീമിയം 1200 ദിനാർ ആയിരിക്കുമെന്നാണ് സ്വകാര്യ ഹെൽത്ത് ഇൻഷുറൻസ് ഗ്രൂപ്പ് നിശ്ചയിച്ചിരിക്കുന്നത്.

അതായത് ഇഖാമ പുതുക്കണമെങ്കിൽ വർഷം തോറും 1700 ദിനാർ അടക്കേണ്ടിവരും. ഇഖാമ പുതുക്കി നൽകാനുള്ള തീരുമാനം സാധാരണക്കാർക്ക് വലിയ പ്രയോജനം ചെയ്യില്ല. 2021 വർഷം ജനുവരി 1നാണ് ഈ വിഭാഗത്തിൽപ്പെട്ടവരുടെ ഇഖാമ പുതുക്കി നൽകേണ്ടതില്ലെന്ന തീരുമാനം കുവൈത്തിൽ നടപ്പിലാക്കിയത്. ഇതോടെ ഇഖാമ പുതുക്കാൻ കഴിയാതെ നിരവധി പ്രവാസികളാണ് കുവൈത്ത് വിട്ടത്.

Read Also: ആറുകോടി അനുവദിച്ചെന്ന് എംഎൽഎ: തകർന്ന റോഡിൽ ബിജെപിയുടെ പ്രതിഷേധം, ‘ഷാഫി പറമ്പിൽ വക ജനങ്ങൾക്ക് വാഴത്തോട്ടം’

ഇഖാമ പുതുക്കേണ്ടതില്ലെന്ന മാൻപവർ അതോറിറ്റി ഡയറക്ടറുടെ തീരുമാനം നിയമവിരുദ്ധമാണെന്ന് ഫത്വ-നിയമനിർമാണ സമിതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇഖാമ പുതുക്കൽ നിർത്തലാക്കിയ തീരുമാനം അതോറിറ്റി റദ്ദാക്കിയത്.

Read Also: ഇന്ധനവില 50 രൂപയായി കുറയണമെങ്കിൽ ബിജെപിയെ അധികാരത്തിൽ നിന്നു താഴെയിറക്കണം: ശിവസേന

shortlink

Related Articles

Post Your Comments

Related Articles


Back to top button