Latest NewsNewsBeauty & StyleLife StyleHealth & Fitness

വയറിലെ സ്ട്രെച്ച്മാർക്ക് മാറ്റാൻ ഇതാ ചില എളുപ്പ വഴികൾ

സ്ത്രീകളുടെ പ്രധാന പ്രശ്നമാണ് പ്രസവശേഷമുള്ള വയറിലെ സ്ട്രെച്ച്മാർക്ക്. വരണ്ട ചര്‍മ്മക്കാര്‍ക്ക് സ്ട്രെച്ച്മാർക്ക് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരക്കാര്‍ ചര്‍മ്മസംരക്ഷണത്തില്‍ പ്രത്യേക പ്രാധാന്യം നല്‍കുക. ഏത് തരത്തിലുള്ള കാര്യമാണെങ്കിലും അതിനെല്ലാം പരിഹാരം കാണുന്നതിന് ചര്‍മ്മത്തിന്റെ സ്വഭാവം വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. സ്ട്രെച്ച്മാർക്ക് മാറ്റാൻ ഇതാ ചില എളുപ്പ വഴികൾ

മുട്ടയുടെ വെള്ള

സ്ട്രെച്ച്മാര്‍ക്കിന് ഏറ്റവും നല്ല പരിഹാരമാണ് മുട്ടയുടെ വെള്ള. സ്ട്രെച്ച്മാർക്കുള്ള ഭാഗത്ത് മുട്ടയുടെ വെള്ള പുരട്ടാം. ബ്രഷ് ഉപയോ​ഗിച്ച് പുരട്ടുന്നതാണ് കൂടുതൽ നല്ലത്. തണുത്ത വെളളം കൊണ്ട് മസാജ് ചെയ്യുന്നത് വയറിന് കൂടുതൽ ആശ്വാസം കിട്ടും. രണ്ടാഴ്ച്ച അടുപ്പിച്ച് മുട്ടയുടെ വെള്ള ഉപയോ​ഗിക്കാൻ ശ്രമിക്കുക.

Read Also  :  ദീപാവലി ഓഫർ: കുറഞ്ഞ വിലയ്ക്ക് 10 സ്മാര്‍ട് ഫോണുകള്‍..!

കറ്റാര്‍വാഴ

കറ്റാര്‍വാഴ സൗന്ദര്യസംരക്ഷണത്തിനുള്ള ഒന്നാണ്. ചര്‍മ്മത്തിന്റെ ഏത് പ്രശ്നത്തിനും കറ്റാർവാഴ നല്ലതാണ്. കറ്റാര്‍ വാഴ കൊണ്ട് മസാജ് ചെയ്യുന്നത് സ്ട്രെച്ച്മാർക്ക് മാറാനുള്ള ഏറ്റവും നല്ല വഴിയാണ്. ആഴ്ച്ചയിൽ മൂന്ന് ദിവസമെങ്കിലും കറ്റാർവാഴ കൊണ്ട് വയറിൽ മസാജ് ചെയ്യുന്നത് സഹായകമാകും.

നാരങ്ങ നീര്

സൗന്ദര്യസംരക്ഷണത്തിന് നാരങ്ങ നീര് വളരെ അത്യാവശ്യമുള്ള ഒന്നാണ്. ഏത് പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് നാരങ്ങനീര്. നാരങ്ങാ നീര് ഉപയോഗിച്ച് മസാജ് ചെയ്യുന്നതും സ്ട്രെച്ച്മാർക്കിന് നല്ലൊരു പ്രതിവിധിയാണ്. നാരങ്ങ മുറിച്ച് തോടോടു കൂടി സ്ട്രെച്ച്മാർക്കുള്ള സ്ഥലത്ത് മസാജ് ചെയ്യുക.

Read Also  :   സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ ദൃഢനിശ്ചയത്തിന്റെ പ്രതീകം: പ്രധാനമന്ത്രി

കടുകെണ്ണ

കടുകെണ്ണ സ്ട്രെച്ച്മാര്‍ക്ക് മാറാൻ സഹായിക്കുന്ന ഒന്നാണ്. സ്ട്രെച്ച്മാര്‍ക്കുള്ള ഭാഗങ്ങളില്‍ കടുകെണ്ണ ദിവസവും പുരട്ടാൻ ശ്രമിക്കുക. പത്ത് മിനിട്ട് മസ്സാജ് ചെയ്യുക.ആഴ്ച്ചകൾക്കുള്ളിൽ തന്നെ മാറ്റം അറിയാൻ കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button