Latest NewsIndiaUKInternational

വിദേശത്തിരുന്ന് ഇന്ത്യാ വിരുദ്ധ പ്രവർത്തനം നടത്തുന്ന ഖാലിസ്ഥാൻവാദികൾക്കായി എൻഐഎ സംഘം കാനഡയിൽ

കാനഡ, യുകെ, യുഎസ്എ, ഓസ്ട്രേലിയ, ഫ്രാൻസ്, ജർമ്മനി എന്നിവിടങ്ങളിൽ നിന്ന് ഇത്തരം സംഘടനകൾക്ക് വിദേശ ധനസഹായം ലഭിച്ചതും അന്വേഷിക്കും.

ഒട്ടാവ: വിദേശത്തിരുന്ന് ഇന്ത്യാവിരുദ്ധ പ്രവർത്തനം നടത്തുന്നവരെ പൂട്ടാനുറച്ച് കേന്ദ്രസർക്കാർ. ഖാലിസ്ഥാൻ ഉൾപ്പെടെയുള്ള ഭീകരവാദ പ്രതികളെ പിടികൂടുന്നതിനായി ദേശീയ അന്വേഷണ ഏജൻസിയുടെ(എൻഐഎ) ഉന്നതതല സംഘം കാനഡ സന്ദർശിച്ചതായി ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു. മൂന്നംഗ സംഘമാണ് കാനഡ സന്ദർശിച്ചത്. സിഖ്സ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) പോലെയുള്ള ഖാലിസ്ഥാൻ രൂപീകരണത്തെ പിന്തുണയ്‌ക്കുന്ന വിഘടനവാദ സംഘടനകളെക്കുറിച്ച് മൂന്നംഗ എൻഐഎ സംഘം അന്വേഷിക്കുന്നുണ്ടെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

ഐജി തലത്തിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നാല് ദിവസത്തെ സന്ദർശനത്തിൽ എസ്എഫ്ജെ, ബബ്ബർ ഖൽസ ഇന്റർനാഷണൽ, ഖലിസ്ഥാൻ സിന്ദാബാദ് ഫോഴ്സ്, ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് തുടങ്ങിയ സംഘടനകളുടെ പ്രവർത്തനത്തെ പറ്റി അന്വേഷിക്കും. കാനഡ, യുകെ, യുഎസ്എ, ഓസ്ട്രേലിയ, ഫ്രാൻസ്, ജർമ്മനി എന്നിവിടങ്ങളിൽ നിന്ന് ഇത്തരം സംഘടനകൾക്ക് വിദേശ ധനസഹായം ലഭിച്ചതും അന്വേഷിക്കും.

ഇന്ത്യയുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും തകർക്കുക എന്ന ഉദ്ദേശത്തോടെ രാഷ്‌ട്രവിരുദ്ധവും അട്ടിമറിക്കുന്നതുമായ പ്രവർത്തനങ്ങളിൽ സംഘടന ഏർപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ ഇതിനകം യുഎൻ മനുഷ്യാവകാശ കമ്മീഷനിൽ (യുഎൻഎച്ച്ആർസി) എസ്എഫ്ജെയെ എതിർത്തിട്ടുണ്ട്. ജനുവരി 26 ന് കർഷകരുടെ പ്രതിഷേധത്തിൽ നുഴഞ്ഞുകയറുകയും ക്രമസമാധാനം തടസ്സപ്പെടുത്തുകയും ചെയ്തതിനും, പഞ്ചാബ് മുഖ്യമന്ത്രിയ്‌ക്കെതിരെ വധഭീഷണി മുഴക്കിയതിന് ഖാലിസ്ഥാനി സംഘടനയ്‌ക്കെതിരെ ഇന്ത്യ ഇതിനകം ഒന്നിലധികം കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്.

മുതിർന്ന റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (ആർസിഎംപി) ഉദ്യോഗസ്ഥരും എൻഐഎ ഉദ്യോഗസ്ഥരും തെളിവുകൾ ശേഖരിക്കുന്നതിനെക്കുറിച്ചും കാനഡയിലും ഇന്ത്യയിലും ഇത്തരം കേസുകളിൽ പ്രതികളെ വിജയകരമായി പ്രോസിക്യൂട്ട് ചെയ്യുന്നതിനെക്കുറിച്ചും ചർച്ച ചെയ്തതായി ഹൈക്കമ്മീഷൻ അറിയിച്ചു. കൂടാതെ, കാനഡയിലെ ഇന്റർനാഷണൽ ക്രൈം ആൻഡ് കൗണ്ടർ ടെററിസം ബ്യൂറോയിലെയും പൊതു സുരക്ഷയുടെ ഇന്റർനാഷണൽ അഫയേഴ്‌സ് ഡിവിഷനിലെയും ഉദ്യോഗസ്ഥരുമായി എൻഐഎ കൂടുതൽ കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button